Welcome to Vazhakkala Church. Glad to be part of our shrine

ST VINCENT DEPAUL

സെന്‍റ് വിന്‍സെന്‍റ് ഡിപോള്‍ സൊസൈറ്റി ആദര്‍ശ ലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും

ലക്ഷ്യം

  • അംഗങ്ങളുടെ ആത്മീയ പുരോഗതി
  • അംഗങ്ങളെ ഉത്തമ ക്രൈസ്തവരായി ജീവിക്കുവാന്‍ സഹായിക്കുന്നു.
  • സാധുക്കളുടെ ഭൗതികവും ആത്മീയവുമായ വളര്‍ച്ച.
  • മറ്റുള്ളവരുടെ ധാര്‍മ്മിക പുരോഗതി
  • സമൂഹത്തിന്‍റെ ഗുണപരമായ മാറ്റം

ആദര്‍ശം

  • ദൈവസ്നേഹത്തിലധിഷ്ഠിതമായ പരസ്നേഹപ്രവര്‍ത്തനം
  • എളിയവരില്‍ ഒരുവന് ചെയ്തത് എനിക്കു തന്നെയാണ് എന്ന ക്രിസ്തുവചനം

അരൂപി

  • സമയവും സമ്പത്തും പാവപ്പെട്ടവരുമായി പങ്കുവെയ്ക്കുന്നു.
  • ദരിദ്രരെ അവരുടെ അഭിമാനത്തെ വ്രണപ്പെടുത്താതെ സഹായിക്കുന്നു.
  • എളിമയോടെ പ്രവര്‍ത്തിക്കുന്നു.
  • ക്രൈസ്തവ നീതിക്കുവേണ്ടി നിലകൊള്ളുന്നു.
  • സഹായം അര്‍ഹിക്കുന്നവരുടെ ജാതി,മത,വര്‍ഗ്ഗ,വര്‍ണ്ണ വ്യത്യാസങ്ങള്‍ പരിഗണിക്കുന്നില്ല.
  • നീതി നിഷേധിക്കപ്പെടുമ്പോള്‍ പാവങ്ങളുടെ പക്ഷം ചേരുന്നു.
  • സഹായം അര്‍ഹിക്കുന്നവരെ അന്വേഷിച്ചു കണ്ടെത്തി അവരുമായി വ്യക്തിബന്ധം വളര്‍ത്തുന്നു.
  • സമൂഹത്തിലെ അധ:സ്ഥിതിതരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നു.

പ്രവര്‍ത്തനങ്ങള്‍

  • പ്രതിവാര യോഗങ്ങള്‍
  • കുടുംബങ്ങളെ ദത്തെടുത്തു സഹായിക്കുന്നു.
  • ഭവനസന്ദര്‍ശനങ്ങള്‍
  • രോഗീസന്ദര്‍ശനം- ആശുപത്രിയില്‍/ വീട്ടില്‍
  • ഏകാന്തത അനുഭവിക്കുന്നവരെ സന്ദര്‍ശിക്കുന്നു.
  • ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍.
  • വിദ്യാഭ്യാസ സഹായങ്ങള്‍
  • ചികിത്സാ സഹായങ്ങള്‍.
  • സംഭാവന സ്വീകരിച്ച് മറ്റുള്ളവരെ പങ്കുചേര്‍ക്കുന്നു.
  • മറ്റു ഉപവി പ്രവര്‍ത്തനങ്ങള്‍.

പ്രത്യേക പ്രവര്‍ത്തനങ്ങള്‍

  • സ്വയം തൊഴില്‍ കണ്ടെത്തല്‍ പദ്ധതികള്‍
  • ഭവന നിര്‍മ്മാണ പദ്ധതികള്‍
  • വിവാഹ സഹായ പദ്ധതികള്‍
  • വീടുകളുടെ വൈദ്യുതീകരണം
  • കക്കൂസ് നിര്‍മ്മാണം.
  • തൊഴില്‍ സാങ്കേതിക പരിശീലന കേന്ദ്രങ്ങള്‍
  • സൗജന്യ ചികിത്സാ ക്യാമ്പുകള്‍
  • നേത്രദാന/ രക്തദാന പരിപാടികള്‍
  • ഉപവിക്കടുത്ത ഏതൊരു പ്രവര്‍ത്തനവും സൊസൈറ്റിക്ക് അന്യമല്ല.

വരുമാന മാര്‍ഗ്ഗങ്ങള്‍

  • പ്രവര്‍ത്തനാംഗങ്ങളുടെ രഹസ്യപിരിവ്.
  • സഹയാംഗങ്ങളുടെ വരിസംഖ്യ
  • ഗുണകാംക്ഷികളുടെ സംഭാവന
  • പ്രത്യേക നിയോഗങ്ങള്‍ക്കായുള്ള സംഭാവനകള്‍
     

 

സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റി

സെന്‍റ് ജോസഫ് കോണ്‍ഫ്രന്‍സ്

സെന്‍റ് ജോസഫ് ചര്‍ച്ച്- വാഴക്കാല, കൊച്ചി-21

2016 -2017 -ലെ പ്രവര്‍ത്തനവര്‍ഷ റിപ്പോര്‍ട്ട്

പ്രിയ സഹോദരരേ,

സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റി വാഴക്കാല സെന്‍റ് ജോസഫ് കോണ്‍ഫ്രന്‍സിന്‍റെ 19-ാമതു പ്രവര്‍ത്തനവര്‍ഷ (2016-2017) റിപ്പോര്‍ട്ട് നിങ്ങളുടെ അറിവിനും അംഗീകാരത്തിനുമായി സമര്‍പ്പിക്കുന്നു.

ആമുഖം

വിശക്കുന്നവരിലും വേദന അനുഭവിക്കുന്നവരിലും സഹനങ്ങളിലൂടെ കടന്നുപോകുന്നവരിലും യേശുവിനെ ദര്‍ശിച്ചുകൊണ്ട് അവര്‍ക്ക് ഈശോയുടെ സ്നേഹവും, കരുണയും ചൊരിഞ്ഞുകൊടുത്തുകൊണ്ട്അവരെ സമാശ്വസിപ്പിച്ച് അവരോടൊപ്പം വിശുദ്ധിയിലേക്ക് യാത്ര ചെയ്യുവാന്‍ വിളിക്കപ്പെട്ടവരുടെ സമൂഹമാണ് സെന്‍റ് വിന്‍സെന്‍റ് ഡിപോള്‍ സൊസൈറ്റി വിന്‍സെന്‍ഷ്യന്‍ പ്രവര്‍ത്തനങ്ങളിലൂടെ പാവപ്പെട്ടവര്‍ക്ക് ശുശ്രൂഷ ചെയ്യുമ്പോള്‍ നമുക്ക് ആത്മാവില്‍ സന്തോഷം ലഭിക്കും. കാരണം ക്രിസ്തുവിന്‍റെ ശരീരത്തെ സ്പര്‍ശിക്കുകയാണ് അതിലൂടെ നാം ചെയ്യുന്നത്. നമ്മുടെ വല്ലപ്പോഴുമുള്ള ഉപവി പ്രവര്‍ത്തനങ്ങളുടെ ഗുണഭോക്താക്കളോ നമ്മുടെ മന:സാക്ഷിയെ തൃപ്തിപ്പെടുത്താനുള്ള ഉപകരണങ്ങളോ ആയിട്ടല്ല പാവപ്പെട്ടവരെ നാം കാണേണ്ടത്. യേശുനാഥനെ നാം യഥാര്‍ത്ഥത്തില്‍ കണ്ണ്ടുമുട്ടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പാവപ്പെട്ട മനുഷ്യരുടെ സഹിക്കുന്ന ശരീരങ്ങളില്‍ അവിടുത്തെ സ്പര്‍ശിക്കുന്ന അനുഭവം നമുക്ക് ഉണ്ടാകണം. കിടപ്പു രോഗികളും രോഗാവസ്ഥയില്‍ കഴിയുന്ന പാവപ്പെട്ടവരുടെ കുടിലിലേക്ക് കടന്നു ചെല്ലുമ്പോള്‍ അത്ര സുഖകരമായ സാഹചര്യമല്ല നമുക്ക് അനുഭവപ്പെടുക. അതുകൊണ്ട് അംഗങ്ങള്‍ നടത്തുന്ന ഭവനസന്ദര്‍ശനങ്ങള്‍ പ്രത്യേക പ്രാര്‍ത്ഥനയോടെയാണ് നടത്തുന്നത്.

ആരംഭം

1833 ഏപ്രില്‍ 23-ന് പാരീസില്‍ ഏഴു നിയമവിദ്യാര്‍ത്ഥികള്‍ ഫ്രെഡറിക് ഓസ്സാനാമിന്‍റെ നേതൃത്വത്തില്‍ രൂപം കൊടുത്ത ഉപവിയുടെ കോണ്‍ഫ്രന്‍സ്സാണ് സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റിയായി രൂപാന്തരപ്പെടുകയും പിന്നീട് ലോകമെമ്പാടും വളര്‍ന്നു പന്തലിക്കുകയും ചെയ്തത്. ക്രൈസ്തവ വിശ്വാസത്തിന്‍റെ അടിസ്ഥാനശിലകളായ ദൈവസ്നേഹവും സഹോദരസ്നേഹവും സ്വന്തം പ്രവര്‍ത്തി മണ്ഡലത്തില്‍ പ്രാവര്‍ത്തികമാക്കികൊണ്ട് പ്രവര്‍ത്തിയിലധിഷ്ഠിതമായ വിശ്വാസമാണ് യഥാര്‍ത്ഥ വിശ്വാസമെന്ന സാക്ഷ്യം ലോകത്തിനു നല്‍കുവാന്‍ വിന്‍സന്‍ഷ്യന്‍ പ്രവര്‍ത്തകര്‍ക്ക് സാധിച്ചു. അതുകൊണ്ടാണ് സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റി വളര്‍ന്ന് വലുതാകുകയും ലോകത്തിന്‍റെ എല്ലാ ഭൂഖണ്ഡങ്ങളിലുമായി 8 ലക്ഷത്തിലധികം പ്രവര്‍ത്തകാംഗങ്ങളുമായി കത്തോലിക്ക സഭയിലെ ഏറ്റവും വലിയ അല്‍മായ സംഘടനയായി ഇന്നും നിലകൊള്ളുന്നത്.

ഘടന

പൊതുവായ നിയമാവലിയനുസരിച്ച് പരസ്പരം ബന്ധപ്പെട്ട് ക്രമമായി പ്രവര്‍ത്തിക്കുന്ന സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സംഘടനയുടെ ആസ്ഥാനം ഫ്രാന്‍സിലെ പാരീസ്സിലാണ്. പാരീസ്സിലെ അന്തര്‍ദേശീയ കൗണ്‍സില്‍ ജനറലിനു കീഴിലാണ് വിവിധ രാജ്യങ്ങളിലുള്ള നാഷണല്‍ കൗണ്‍സില്‍, സെന്‍ട്രല്‍ കൗണ്‍സിലുകള്‍, ഏരിയ കൗണ്‍സിലുകള്‍, ഏറ്റവും താഴെത്തട്ടിലുള്ളതും കൂടുതല്‍ ഉപവി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുമായി കോണ്‍ഫ്രന്‍സുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നത്.

സെന്‍റ് ജോസഫ് കോണ്‍ഫ്രന്‍സ്

സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റി വാഴക്കാല സെന്‍റ് ജോസഫ് കോണ്‍ഫ്രന്‍സ് 19-ാം പ്രവര്‍ത്തനവര്‍ഷം പൂര്‍ത്തിയാക്കുന്ന ഈയവസരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ വിശകലനം ചെയ്യാനും, പോരായ്മകള്‍ കണ്ടെത്തി വ്യക്തിതലത്തിലും കോണ്‍ഫ്രന്‍സ് തലത്തിലും വേണ്ട തിരുത്തലുകളോടെ പരസ്നേഹത്തിന്‍റേയും സാഹോദര്യത്തിന്‍റേയും ഉത്തമമാതൃകകളായിത്തീരാന്‍ പരിശ്രമിക്കാം.

1998-ല്‍ പ്രവര്‍ത്തനമാരംഭിച്ച നമ്മുടെ കോണ്‍ഫ്രന്‍സ് അതിന്‍റെ പ്രവര്‍ത്തനമികവുകൊണ്ട് വാഴക്കാലായിലെയും സമീപ പ്രദേശത്തെയും നാനാജാതി മതസ്ഥരായ പാവങ്ങള്‍ക്ക് എപ്പോഴും ആശ്രയിക്കാന്‍ കഴിയുന്ന അഭയകേന്ദ്രമായിത്തീര്‍ന്നുവെന്നു നിസ്സംശയം പറയാം.

പ്രവര്‍ത്തകാംഗങ്ങള്‍

സഹായം സ്വീകരിക്കുന്ന വ്യക്തികളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്താതെ രഹസ്യസ്വഭാവം നിലനിര്‍ത്തി സഹായം നല്‍കുന്നു എന്നതാണ് വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റിയുടെ പ്രത്യേകത. അംഗങ്ങളുടെ ആത്മശുദ്ധീകരണമാണ് സൊസൈറ്റിയുടെ പ്രഥമവും പ്രധാനവുമായ ലക്ഷ്യം. സമൂഹത്തില്‍ അവശതയനുഭവിക്കുന്നവരില്‍ യേശുവിനെ കണ്ട് അവരുടെ വിഷമങ്ങള്‍ പങ്കുവെച്ചുകൊണ്ട് അവരുടെ ആത്മവിശുദ്ധീകരണവും സൊസൈറ്റി ലക്ഷ്യം വയ്ക്കുന്നു. ജാതി-മത-വര്‍ഗ്ഗ-വര്‍ണ്ണ വ്യത്യാസം കൂടാതെ സാമ്പത്തിക പിന്നോക്കാവസ്ഥമാത്രം പരിഗണിച്ചാണ് പാവപ്പെട്ടവര്‍ക്ക് സഹായമെത്തിച്ചു കൊടുക്കുന്നത്.

പ്രവര്‍ത്തകാംഗങ്ങള്‍ വികാരി.

റവ.ഫാ. ആന്‍റണി പൂതവേലില്‍, വികാരി. (9446717457, 0484 2422020)

ഫാമിലി യൂണിറ്റ്/ ഫോണ്‍ നമ്പര്‍

 

ഫാമിലി യൂണിറ്റ്

ഫോണ്‍ നമ്പര്‍

1.ബ്ര. കുര്യന്‍ എം.ഒ. മുര്‍ക്കാട്ടില്‍ സെന്‍റ് ജോസഫ് 9446127667,2422907
2.ബ്ര. മാത്യു ടി.ജെ. തയ്യില്‍ സെന്‍റ് ജോസഫ് 9895252473, 2422639
3.ബ്ര. മോസസ്സ് എം,പി, മാണിയ്ക്കത്താന്‍ സെന്‍റ് ആന്‍റണീസ് 9946441509, 2423739
4. ബ്ര. ജോസഫ് നിക്കോളാസ്, പള്ളിവാതുക്കല്‍ സെന്‍റ് മൈക്കിള്‍സ് 9446433109, 2424109
5. ബ്ര. ജോസഫ് എന്‍.എക്സ്, നേരേവീട്ടില്‍ സെന്‍റ് മേരീസ് 0484 2426527
6. ബ്ര. ജോയി.എം.സി.മേനാച്ചേരി സെന്‍റ് ആന്‍റണീസ് 9447391353, 2426055
7. ബ്ര. മാത്യു ഫിലിപ്പ്, പനച്ചിപ്പുറം സെന്‍റ് തോമസ് 9388603253
8. ബ്ര. ജോസ് പി.പി. പുലിക്കോട്ടില്‍ ചെറുപുഷ്പം 9895451929, 9447814916
9. ബ്ര. ബിജു അബ്രഹാം നരയംപറമ്പില്‍ സെന്‍റ് മേരീസ് 9496825525, 2421337
10. ബ്ര. ജോണ്‍ എന്‍.ഡി. നേരേവീട്ടില്‍ അല്‍ഫോന്‍സാ 9746747727
11. ബ്ര. ഔസേപ്പച്ചന്‍ പി.പി. പെരുമായന്‍ ഹോളിഫാമിലി 9447784620, 2422867
12. ബ്ര. സേവ്യര്‍ എന്‍.വി. നേരേവീട്ടില്‍ സെന്‍റ് മേരീസ് 0484 2426093
13. ബ്ര. മാത്യു വി.കെ. അറയ്ക്കത്തറ മദര്‍തെരേസ 9388629042, 2425345
14ബ്ര. ജോസ് ഐസക്ക് മലമ്മേല്‍ സെന്‍റ് ജോര്‍ജ്ജ് 8547008939

 

സഹായകാംഗങ്ങള്‍

വിന്‍സെന്‍ഷ്യന്‍ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുള്ളവരും എന്നാല്‍ പ്രവര്‍ത്തിക്കാന്‍ വേണ്ടത്ര സമയം ലഭിക്കാത്തവരും സഹായകാംഗങ്ങളായി ചേരുന്നു. പ്രതിമാസം വരിസംഖ്യകള്‍ നല്കിക്കൊണ്ടും കോണ്‍ഫ്രന്‍സിന്‍റെ പ്രത്യേക പരിപാടികളില്‍ പങ്കെടുത്തുകൊണ്ടും സഹായകാംഗങ്ങള്‍ വിന്‍സെന്‍ഷ്യന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്നു. ഇപ്പോള്‍ ഈ കോണ്‍ഫ്രന്‍സിന് 356 സഹായകാംഗങ്ങളുണ്ട്.

  1. പ്രവര്‍ത്തനങ്ങള്‍

കുടുംബങ്ങളെ ദത്തെടുക്കല്‍ km[n¡p¶ അവശത അനുഭവിക്കുന്നവരെ ദത്തെടുത്ത് അവരെ ആഴ്ചതോറും സന്ദര്‍ശിച്ച് അവരുമായി ക്രൈസ്തവസ്നേഹം പങ്കുവെയ്ക്കുകയും സാധിക്കുന്ന സാമ്പത്തിക സഹായം നല്കുകയും ആവശ്യഘട്ടങ്ങളില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും ചെയ്തുവരുന്നു. ദത്തുകുടുംബങ്ങളുടെ തിരഞ്ഞെടുപ്പില്‍ യാതൊരുവിധ ബാഹ്യ ഇടപെടലും സൊസൈറ്റി അനുവദിക്കാറില്ല. ഇപ്പോള്‍ ഈ കോണ്‍ഫ്രന്‍സിന് 48 ദത്തുകുടുംബങ്ങളുണ്ട്.

  1. ഉപവി പ്രവര്‍ത്തനങ്ങള്‍

ദത്തുകുടുംബപ്രവര്‍ത്തനങ്ങള്‍ക്കു പുറമേ പ്രത്യേക സാഹചര്യങ്ങളില്‍ സഹായം ആവശ്യമായവര്‍ക്ക് നല്കുന്ന താല്‍ക്കാലിക സഹായങ്ങള്‍ ചികിത്സാസഹായങ്ങള്‍, വിദ്യാഭ്യാസ സഹായങ്ങള്‍, സ്വയംതൊഴില്‍ പദ്ധതികള്‍, ഭവന നിര്‍മ്മാണം, വിവാഹസഹായം മരണാനന്തര സഹായം തുടങ്ങി ആവശ്യത്തിലിരിക്കുന്നവരുമായി വ്യക്തിബന്ധങ്ങള്‍ പുലര്‍ത്തിക്കൊണ്ട് അവരെ ആശ്വസിപ്പിക്കുവാനും, സാധിക്കുന്ന സഹായങ്ങള്‍ എത്തിക്കാനും കോണ്‍ഫ്രന്‍സംഗങ്ങള്‍ പരിശ്രമിക്കുന്നു.

  1. തടവറ പ്രേക്ഷിതപ്രവര്‍ത്തനം

എറണാകുളം പരിസരത്ത് ജീസസ്സ് ഫ്രട്ടേണിറ്റി പുനരധിവസിപ്പിച്ചിരിക്കുന്ന ജയില്‍ വിമുക്തരായ വ്യക്തികളുടെ കുടുംബങ്ങള്‍ക്ക് ക്രിസ്തുമസ്സിനും, ഈസ്റ്ററിനും അരിയും പലചരക്കു സാധനങ്ങളും എല്ലാവര്‍ഷവും എത്തിച്ചു കൊടുത്തുവരുന്നു.

  1. ഗുഡ് ഷെപ്പേര്‍ഡ് ഗോട്ട് ബാങ്ക്

സമൂഹത്തില്‍ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളെ കണ്ടെത്തി ഒരു കുടുംബത്തിന് രണ്ട് ആടുകളെ വീതം കൊടുത്തുകൊണ്ട് അവരെ സ്വയം പര്യാപ്തതയില്‍ എത്തിക്കുന്ന വാഴക്കാല ഇടവകയുടെ കാരുണ്യവര്‍ഷ പദ്ധതിയാണ് (ഗുഡ് ഷെഫേർഡ് ഗോത് ബാങ്ക്). ഇതിന് നേതൃത്വം കൊടുക്കുന്നത് സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റിയാണ്. ഇപ്പോള്‍ സാന്‍ജോപുരം (നായരമ്പലം) സെന്‍റ് ജോസഫ്, അയ്യമ്പുഴ സെന്‍റ് മേരീസ്, സെബിപുരം സെന്‍റ് സെബാസ്റ്റ്യന്‍സ്, ചുള്ളി സെന്‍റ് ജോര്‍ജ്ജ് എന്നീ ഇടവകകളിലെ 70 ഓളം കുടുംബങ്ങള്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. എല്ലാവരും ആടുകളെ നന്നായി പരിപാലിച്ചു വരുന്നതിനാല്‍ അവയുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നു. അതതു സ്ഥലത്തെ ബഹുമാനപ്പെട്ട വികാരിയച്ചന്മാരുടെയും വിന്‍സെന്‍റ് ഡിപോള്‍ പ്രവര്‍ത്തകരുടെയും സഹകരണം നിര്‍ലോഭമായി ലഭിക്കുന്നതിനാല്‍ പദ്ധതി വിജയകരമായി തുടരുന്നു. ഈ പദ്ധതിക്ക് വേണ്ടി ഇതുവരെ 342010 രൂപ ചെലവഴിച്ചിട്ടുണ്ട്. പദ്ധതിക്ക് അംഗീകാരം നല്‍കിയ ഇടവക പൊതുയോഗത്തിനും, ഇടവക വികാരി ബഹുമാനപ്പെട്ട പൂതവേലില്‍ ആന്‍റണി അച്ഛനും പദ്ധതിക്ക് തുടര്‍ച്ചയായി സഹായം നല്‍കി വരുന്ന ഇടവകാംഗങ്ങള്‍ക്കും നന്ദിയുടെ നറുമലരുകള്‍ അര്‍പ്പിക്കുന്നു.

ഈ പ്രവര്‍ത്തനങ്ങളെല്ലാം കോണ്‍ഫ്രന്‍സില്‍ നടത്തുന്നതിന് പ്രവര്‍ത്തകാംഗങ്ങളില്‍ നിന്നുള്ള രഹസ്യ പിരിവിനോടൊപ്പം വിന്‍സെന്‍ഷ്യന്‍ പ്രവര്‍ത്തനങ്ങളില്‍ തല്‍പ്പരരായ ഇടവകാംഗങ്ങളും വിവിധ മതസ്ഥരായ സഹോദരങ്ങളും സഹായകാംഗങ്ങളായി ചേര്‍ന്ന് പ്രതിമാസ വരിസംഖ്യ നല്‍കി ഉപവിപ്രവര്‍ത്തനങ്ങളില്‍ പങ്കു ചേരുന്നതിലാണ്. അതോടൊപ്പം അനേകര്‍ മാമ്മോദിസ, ജന്മദിനം, വിവാഹം, വിവാഹവാര്‍ഷികം, ചരമവാര്‍ഷികം, തുടങ്ങിയ വിശേഷ അവസരങ്ങള്‍ ആര്‍ഭാടമായിത്തീരാതെ ഒരു വിഹിതം പ്രത്യേക നിയോഗമായി തന്നുകൊണ്ട് വിന്‍സെന്‍ഷ്യന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നു.

ചരിത്രത്തെ പരിവര്‍ത്തിപ്പിക്കാനും യഥാര്‍ത്ഥ വികസനം സാദ്ധ്യമാക്കാനും നാം ആഗ്രഹിക്കുന്നെങ്കില്‍ ദരിദ്രരുടെ വിലാപം കേള്‍ക്കുകയും അവരുടെ പാര്‍ശ്വവത്ക്കരണം അവസാനിപ്പിക്കുകയും ചെയ്യണമെന്ന ഫ്രാന്‍സ്സിസ്സ് മാര്‍പ്പാപ്പയുടെ അഹ്വാനം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് കൂടുതല്‍ പാവപ്പെട്ടവരെ ഈ പ്രവര്‍ത്തനങ്ങളിലൂടെ സഭയുടെ ഗുണകാംക്ഷികളാക്കാന്‍ വര്‍ദ്ധിച്ച ഉത്സാഹത്തോടെ നമുക്കൊന്നായി പ്രവര്‍ത്തിക്കാം.

കൃതജ്ഞത

ഞങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും അനുഗ്രഹിച്ച് ആശീര്‍വദിച്ചുകൊണ്ടിരിക്കുന്ന സ്നേഹനിധിയായ സ്വര്‍ഗ്ഗീയ പിതാവിന് കൃതജ്ഞതാസ്തോത്രം അര്‍പ്പിക്കുന്നു.

ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവും പ്രോത്സാഹനവും നല്കിവരുന്ന ആത്മീയോപദേഷ്ടാവ് ബഹുമാനപ്പെട്ട പൂതവേലില്‍ ആന്‍റണി അച്ചന്‍ സൊസൈറ്റിയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നതിനാല്‍ ഒത്തിരി സ്നേഹത്തോടെ നന്ദി പറയുന്നു. കോണ്‍ഫ്രന്‍സിന്‍റെ കര്‍മ്മപദ്ധതികള്‍ വിജയകരമായി നടപ്പിലാക്കാന്‍ ഞങ്ങളെ സഹായിച്ചുവരുന്ന സഹായകാംഗങ്ങളുടെ സഹകരണം നന്ദിപൂര്‍വ്വം സ്മരിക്കുന്നു.

കോണ്‍ഫ്രന്‍സ് പ്രവര്‍ത്തനങ്ങളോട് സഹകരിച്ചുവരുന്ന ഞങ്ങളുടെ ജീവിത പങ്കാളികള്‍, കുടുംബാംഗങ്ങള്‍, ഗുണകാംക്ഷികള്‍, കൈക്കാരന്മാര്‍, ഇടവകപ്രതിനിധികള്‍, ഫാമിലി യൂണിയന്‍ ഭാരവാഹികള്‍, ഉപരി കൗണ്‍സില്‍ ഭാരവാഹികള്‍ വാഴക്കാല ഇടവകയില്‍ സേവനം ചെയ്തുവരുന്ന ബഹുമാനപ്പെട്ട സിസ്റ്റേഴ്സ് എന്നിവരെ സ്നേഹപൂര്‍വ്വം സ്മരിച്ചുകൊണ്ട് ഈ റിപ്പോര്‍ട്ട് നിങ്ങളുടെ മുമ്പില്‍ സാദരം സമര്‍പ്പിക്കുന്നു.

സ്നേഹപൂര്‍വ്വം,

വിന്‍സെന്‍ഷ്യന്‍ സഹോദരങ്ങള്‍

വാഴക്കാല

01-09-2017 സെന്‍റ് ജോസഫ് കോണ്‍ഫ്രന്‍സ്, വാഴക്കാല

യുവജനപ്രതിനിധി
കോണ്‍ഫ്രന്‍സില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന യുവജനപ്രതിനിധികള്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മറ്റു സംസ്ഥാനങ്ങളിലേക്ക് താമസം മാറ്റേണ്ടതായി വന്നതിനാല്‍ 18 നും 30 നും മദ്ധ്യേയുള്ള രണ്ട്പേര്‍ക്ക് പ്രവര്‍ത്തകാംഗങ്ങളായി നമ്മുടെ കോണ്‍ഫ്രന്‍സില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള അവസരമുണ്ട്. താത്പര്യമുള്ള യുവാക്കള്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.

01-04-2016 മുതല്‍ 31-03-2017 വരെ വരവു ചെലവ് കണക്കുകള്‍

വരവ്

ചെലവ്

രഹസ്യപിരിവ്

(14 അംഗങ്ങളില്‍ നിന്ന്) – 92305.00

സഹായകാംഗങ്ങളില്‍ നിന്ന്

മാസംതോറും ലഭിച്ചത് – 969515.00

പ്രാദേശിക വരവ് – 46776.00

പ്രത്യേക

നിയോഗങ്ങള്‍ക്കായി ലഭിച്ചത് – 650220.00

ഏരിയാ കൗണ്‍സിലില്‍ നിന്ന്

ലഭിച്ചത് – 24671.00

 

മറ്റുവരവ് – 1190.00

മുന്നിരിപ്പ് കൈവശം – 37192.50

മുന്നിരിപ്പ് ടിന്ന്വേജ് ബാങ്കില്‍ – 21895.50

മുന്നിരിപ്പ് ജനറല്‍ ബാങ്കില്‍ – 193074.50

ആകെ 2036838.00

ഭക്ഷണം നല്‍കിയതിന്

 ആഴ്ച തോറും – 923878.00

ഈസ്റ്ററിന് – 40090.00

ക്രിസ്തുമസ്സിന് – 44870.00

പഠനസഹയം

നേഴ്സിങ്ങ്, മെഡിസിന്‍ – 55000.00

വൈദികപഠനം

നോട്ട്ബുക്ക്, പുസ്തകം – 9250.00

യൂണിഫോം – 12750.00

ചികിത്സ, മരുന്ന്

മരുന്ന് – 25300.00

സര്‍ജറി – 67000.00

പാലിയേറ്റീവ് – 12000.00

മിഷന്‍

(ഭവനനിര്‍മ്മാണം (റിപ്പയര്‍) – 20000.00

വിവാഹം – 400000.00

ഗുഡ് ഷെപ്പേര്‍ഡ ഗോട്ട് ബാങ്ക് – 170510.00

അനാഥാലയങ്ങള്‍ക്ക് – 37500.00

സ്റ്റേഷനറി പ്രിന്‍റിംഗ് – 91516.00

ഉപരി കൗണ്‍സിലിന്

നല്കിയത് – 63636.00

നീക്കിയിരിപ്പ് (ബാങ്ക്/(എ/സി) 95413.00

നീക്കിയിരിപ്പ് കൈവശം

(പ്രത്യേക നിയോഗം) – 27290.00

നീക്കിയിരിപ്പ് (ജനറല്‍(എ/സി) – 22835.00

ആകെ 2036838.00

പ്രസിഡന്‍റ് സെക്രട്ടറി ട്രഷറര്‍

ബ്ര. മാത്യൂ ഫിലിപ്പ് ബ്ര. മാത്യു.വി.കെ ബ്ര. ജോസ് പി.പി

പനച്ചിപ്പുറം 9388603253 അറക്കത്തറ 9388629042 പുലിക്കോട്ടില്‍. 9895451929