Welcome to Vazhakkala Church. Glad to be part of our shrine

FAMILY UNITS

  1. ഹോളി ഫാമിലി
  2. സെന്‍റ് നിക്കോളാസ്
  3. സെന്‍റ് മേരീസ്
  4. മദര്‍ തെരേസ
  5. സെന്‍റ് അല്‍ഫോന്‍സ
  6. ചെറുപുഷ്പം
  7. സെന്‍റ് മാര്‍ട്ടിന്‍
  8. സെന്‍റ് മൈക്കിള്‍സ്
  9. സെന്‍റ് തോമസ്
  10. സെന്‍റ് ജോര്‍ജ്ജ്
  11. സെന്‍റ് ആന്‍റണീസ്
  12. സെന്‍റ് ജോസഫ്സ്
  13. സേക്രട്ട് ഹാര്‍ട്ട്

55. കുടുംബ കൂട്ടായ്മ (Family Units)
(i) ഇടവക സമൂഹങ്ങളെ ആദിമ ക്രൈസ്തവ സമൂഹത്തിന്‍റെ ചൈതന്യത്തി ലേയ്ക്കും പ്രവര്‍ത്തനശൈലിയിലേയ്ക്കും തിരികെ കൊണ്ടുവരാനുള്ള പരി ശ്രമങ്ങളുടെ ഭാഗമാണ് ഇടവക കുടുംബകൂട്ടായ്മകള്‍.
(ii) വിശ്വസിച്ചവരെല്ലാം ഒന്നുചേര്‍ന്ന് സമൂഹമായതാണ് ആദിമസഭ (അപ്പ. പ്ര 2: 44). അവര്‍ക്കു ഒരു ഹൃദയവും ഒരാത്മാവും ആയിരുന്നു. (അപ്പ.പ്ര.4:32). ഇത് അവര്‍ നേടിയതും നിലനിര്‍ത്തിയതും അപ്പസ്തലന്മാരുടെ പ്രബോധനം, പ്രാര്‍ത്ഥ, കൂട്ടായ്മ, അപ്പം മുറിയ്ക്കല്‍ ശുശ്രൂഷ ഇവയിലൂടെ ആയിരുന്നു (അ പ്പ.പ്ര.2:42). ഒരിടവകാതിര്‍ത്തിയിലുള്ള ക്രിസ്തുവിശ്വാസികളെ സ്നേഹസമൂ ഹമായി വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്ന അജപാലനപരമായ സംവിധാന മാണ് കുടുംബകൂട്ടായ്മകള്‍.

(iii) താഴെ പറയുന്ന ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണു കുടുംബയൂണിറ്റുകള്‍ പ്രവര്‍ത്തിക്കേണ്ടത്.

  1. ഇടവകാംഗങ്ങള്‍ തമ്മില്‍ സ്നേഹത്തിലും ഐക്യത്തിലും സഹകരണത്തിലും ധാരണയിലും സഹോദരരെ പോലെ ജീവിക്കുന്നതിനു സാഹചര്യം സൃഷ്ടിക്കുക.

  2. ജനങ്ങളുടെയിടയില്‍ ക്രൈസ്തവ കുടുംബചൈതന്യം കൈവരുത്തി ഇടവകയെ ഒരു പൊതുകുടുംബമാക്കി ഉയര്‍ത്തുക.

  3. ഇടവകാംഗങ്ങളുടെ ആത്മീയവും വിശ്വാസപരവും സാമൂഹികവും സാമ്പത്തികവും, സാംസ്ക്കാരികവും വിദ്യാഭ്യാസപരവുമായ അഭ്യുന്നതി കൈവരുത്തുക. (കുടുംബകൂട്ടായ്മ നിയമാവലി അനുബന്ധം 4-ല്‍ കൊടുത്തിരിക്കുന്നു.)

1993 സെപ്റ്റംബറില്‍ ആരംഭിച്ച സെന്‍റ് ജോസഫ് പ്രാര്‍ത്ഥ ഗ്രൂപ്പ് എല്ലാ തിങ്കളാഴ്ച്ചയും വൈകുന്നേരം 6 മുതല്‍ 7.15 വരെ പള്ളിയില്‍ ഒരുമിച്ചു കൂടി പ്രാര്‍ഥിക്കുന്നു. പ്രാര്‍ത്ഥനാ സഹായം ആവശ്യമുള്ളവര്‍ പ്രാര്‍ത്ഥനാ ഗ്രൂപ്പുമായി ബന്ധപ്പെടുക.

 

കുടുംബകൂട്ടായ്മ (ഫാമിലി യൂണിറ്റ്)

നിയമാവലി

PART – I

ആമുഖം

എറണാകുളം-അങ്കമാലി അതിരൂപതയില്‍ കുടുംബകൂട്ടായ്മകളുടെ പ്രവര്‍ത്തനങ്ങള്‍ക്കു ഐകരൂപ്യവും ശക്തിയും പകരുന്നതാണ് ഈ നിയമാവലി. 1979-ല്‍ ഭേദഗതി വരുത്തിയതുമായ നിയമാവലിയുടെ പരിഷ്കരിച്ചപതിപ്പാണിത്.

 

നിര്‍വ്വചനങ്ങള്‍

  1. ഇടവക:: മെത്രാനാല്‍ നിയോഗിക്കപ്പെട്ട ഒരു വൈദികന്‍റെ അജപാലനപരമായ സംരക്ഷണത്തിന് ഭാരമേല്പിക്കപ്പെട്ട തന്‍റെ അതിരൂപതയിലെ, നിശ്ചിത അതിര്‍ത്തിക്കുള്ളിലെ, ക്രിസ്തു വിശ്വാസികളുടെ സമൂഹമാണ് ഇടവകCCEO 279.280).

  2. കുടുംബം: ഒരിടവകാതിര്‍ത്തിക്കുള്ളില്‍ താമസിക്കുന്നതും ഇടവക രജിസ്റ്ററില്‍ കുടുംബമായി രേഖപ്പെടുത്തിയിട്ടുള്ളതുമായ വ്യക്തിയേയോ വ്യക്തികളെയോ ആണ് കുടുംബമായി വിവക്ഷിക്കുന്നത്.

  3. വികാരി: ഒരിടവകയിലെ ദൈവڊജനത്തിന്മേലുള്ള തന്‍റെ അജപാലനപരമായ ഉത്തരവാദിത്വം ഏല്പിച്ചുകൊണ്ട് രൂപതയുടെ അധികാരമുള്ള മെത്രാന്‍ നിയോഗിക്കുന്ന വൈദികനാണ് വികാരി.CCEO 281.284).

  4. അസിസ്തേന്തി (അസിസ്റ്റന്‍റ് വികാരി):വികാരിയുടെ അധികാരത്തിന്‍ കീഴില്‍, അദ്ദേഹത്തിന് ഏല്പിക്കപ്പെട്ട അജപാലന ശുശ്രൂഷയില്‍ സഹായിക്കുന്നതിന്,ആവശ്യമായ സന്ദര്‍ഭങ്ങളില്‍ വികാരിക്ക് പകരമായി വര്‍ത്തിക്കാനുള്ള അധികാരത്തോടെ, അതിരൂപതാദ്ധ്യക്ഷന്‍ നിയോഗിക്കുന്ന വൈദികനാണ് അസിസ്തേന്തിCCEO 301.302).

  5. ആനിമേറ്റര്‍:: കുടുംബകൂട്ടായ്മയുടെയും കുടുംബ യൂണിറ്റുകളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനും പരിപോഷിപ്പിക്കാനും ചെയര്‍മാന്‍റെ നിര്‍ദ്ദേശക പ്രകാരം, കൂട്ടായ്മ സംബന്ധമായ കാര്യങ്ങള്‍ക്കു ആവശ്യമായ പരിശീലനങ്ങള്‍ നല്കാനും ചെയര്‍മാനെന്ന നിലയില്‍ വികാരിയച്ചന്‍റെ ചുമതല നിര്‍വ്വഹണത്തില്‍ സഹായിക്കാനും വേണ്ടി വികാരിയച്ചന്‍ നിയോഗിക്കുന്ന വ്യക്തിയാണ് ആനിമേറ്റര്‍.

  6. ഇടവക കുടുംബ കൂട്ടായ്മ : ഇടവക സമൂഹത്തിന്‍റെ കാര്യക്ഷമവും ഫലപ്രദവുമായ അജപാലനത്തിനും വ്യക്തികളും കുടുംബങ്ങളും ആദിമ ക്രൈസ്തവസഭാനുഭവത്തിലും പ്രവര്‍ത്തന ശൈലിയിലും വളരുന്നതിനും അതുവഴി ഇടവക സമൂഹത്തെ കൂട്ടായ്മ നിറഞ്ഞ ഒരു സമൂഹമായി രൂപപ്പെടുത്തുന്നതിനും സഹായകമായ സംവിധാനമാണ് ഇടവക കുടുംബ കൂട്ടായ്മ.

  7. കുടുംബകൂട്ടായ്മ (ഫാമിലി യൂണിറ്റ്) : ഇടവകയുടെ അതിര്‍ത്തിയ്ക്കുള്ളില്‍, ഇടവക കുടുംബ കൂട്ടായ്മകളുടെ നിയമാവലിക്കനുസൃതമായി, നിര്‍ണ്ണയിക്കപ്പെട്ട അതിര്‍ത്തിയില്‍പ്പെടുന്ന കുടുംബങ്ങളുടെ കൂട്ടായ്മയാണ് കുടുംബ യൂണിറ്റ് അഥവാ ഫാമിലി യൂണിറ്റ് (നിയമാവലിയില്‍ കുടുംബ കൂട്ടായ്മകളെ കുടുംബ യൂണിറ്റ് എന്നായിരിക്കും വിളിക്കുന്നത്.)

     

ചില പരിചിന്തനങ്ങള്‍

  1. പ്രവര്‍ത്തന ചൈതന്യം : കുടുംബ കൂട്ടായ്മകളുടെ ബാഹ്യരൂപം ഒരു സംഘടനയുടെതാണെങ്കിലും സ്നേഹത്തിലധിഷ്ഠിതവും ശുശ്രൂഷാ ചൈതന്യം നിറഞ്ഞതുമായ നേതൃത്വവും പ്രവര്‍ത്തന ശൈലിയുമാണ് ഇതിന്‍റെ അന്ത:സത്ത. അതിനാല്‍ നൈയാമിക കാഴ്ച്ചപ്പാടുകള്‍ക്കതീതമായ സ്നേഹത്തിന്‍റെയും അംഗീകാരത്തിന്‍റെയും മനോഭാവത്തില്‍ വേണം കുടുംബ കൂട്ടായ്മകള്‍ വര്‍ത്തിക്കാന്‍.

  2. ഒരു ശരീരവും വിവിധ അവയവങ്ങളും: നിങ്ങള്‍ ക്രിസ്തുവിന്‍റെ ശരീരവും ഓരോരുത്തരും അതിലെ അവയവങ്ങളുമാണ്ڈ (1 കൊറി. 12:27). ശരീരത്തില്‍ ഭിന്നിപ്പു കൂടാതെ അവയവങ്ങള്‍ പരസ്പരം സഹകരണത്തോടെ വര്‍ത്തിക്കണം. (1 കൊറി. 12:25). ഇടവക കുടുംബകൂട്ടായ്മകളില്‍ വൈദികനും സന്യസ്തരും അല്മായരും ഏകമനസ്സോടും ദൗത്യനിര്‍വ്വഹണത്തോടും കൂടെ വേണം വര്‍ത്തിക്കാന്‍.

  1. വൈദികര്‍: പൗരോഹിത്യ ശുശ്രൂഷയായ, പഠിപ്പിക്കുക, വിശുദ്ധീകരിക്കുക, നയിക്കുക എന്നീ ദൗത്യനിര്‍വ്വഹണത്തിന്‍റെ വേദിയായി വൈദികര്‍ കുടുംബകൂട്ടായ്മകളെ പരിഗണിക്കണം. വികാരിയച്ചന്‍ ഇടവക സമൂഹത്തിന്‍റെ ഇടയനെന്ന നിലയില്‍ കുടുംബകൂട്ടായ്മകളുടേയും തലവനാണെന്ന സഭാപരമായ കാഴ്ച്ചപ്പാടുകള്‍ കുടുംബകൂട്ടായ്മകളില്‍ പുലര്‍ത്തേണ്ടതാണ്.

  2. സന്യസ്തര്‍: സന്യസ്തര്‍ തങ്ങളുടെതായ കാരിസ (ചാറിസം) ത്തിനനുസരിച്ച് ഇടവകസമൂഹത്തില്‍ തങ്ങളുടെ പ്രേഷിതത്വം നിര്‍വ്വഹിക്കുന്നതിന്‍റെ ഭാഗമായി കുടുംബകൂട്ടായ്മകളില്‍ സജീവപങ്കാളിത്തം വഹിക്കേണ്ടതാണ്.

  3. അല്മായര്‍:മാമ്മോദിസ, സ്ഥൈര്യലേപനം എന്നീ കൂദാശകളിലൂടെ എല്ലാ ക്രൈസ്തവരും യേശുവിന്‍റെ പൊതുപൗരോഹിത്യത്തില്‍ പങ്കാളികളാണ്. ഈ പങ്കാളിത്തം വിശ്വാസികളുടെ സമൂഹത്തെ ജീവസുറ്റതായി കെട്ടിപ്പെടുക്കാന്‍ അവര്‍ക്ക് ഒരു വിളിയും ദൗത്യവും നല്കുന്നു. (cfr.AA.2) ആ വിളിയും ദൗത്യവും നിര്‍വ്വഹിക്കുന്നതിനുള്ള വേദിയായി, കുടുംബ കൂട്ടായ്മകളെ അല് മായര്‍ കാണേണ്ടതാണ്.

    1. ഇടവകാതിര്‍ത്തിക്കുള്ളില്‍പ്പെടുന്ന എല്ലാ കത്തോലിക്കാ കുടുംബങ്ങളുമായി നിരന്തരമായ സമ്പര്‍ക്കം പുലര്‍ത്തി കൂട്ടായ്മ ബോധം ജനിപ്പിക്കുകയും ഇടവക കൂട്ടായ്മയിലേക്കു നയിക്കുകയും ചെയ്യുക.


    2. ഇടവക ആത്മസ്ഥിതി പുസ്തകത്തില്‍ പേര് ചേര്‍ത്ത് അംഗങ്ങളാകാത്ത, അര്‍ഹരായവരെ, അതിനായി പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുക; ഇടവകയിലെ കുടുംബങ്ങളുടെ കൂട്ടായ്മ വളര്‍ത്തുന്ന വേദികളില്‍ സദാ പങ്കു ചേരുന്നതിന് പ്രചോദനം പകരുക; (ഉദാ: ഞായറാഴ്ച കുര്‍ബാനകള്‍, കുടുംബയൂണിറ്റ് സമ്മേളനങ്ങള്‍, പള്ളിയോഗം) ഇവയെല്ലാം വഴി ഇടവകാംഗങ്ങള്‍ക്കിടയില്‍ പരസ്പര ധാരണയും ഐക്യവും കൂട്ടായ പ്രവര്‍ത്തനവും ഉറപ്പുവരുത്തുക.

    3. ഇടവകാംഗങ്ങളെക്കുറിച്ച് സ്ഥിതിവിവരങ്ങള്‍ ശേഖരിക്കുക; ഇടവക, അതിരൂപത, സാര്‍വ്വത്രികസഭ ഇവയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുള്ള പൊതുവിവരങ്ങള്‍ എല്ലാവരേയും അറിയിക്കുക (ഉദാ:പാരിഷ് ബുള്ളറ്റിന്‍ പ്രസിദ്ധീകരിച്ചെത്തിക്കുക; കത്തോലിക്കാ മാസികകള്‍ പ്രചരിപ്പിക്കുക.)

    4. ഇടവകാംഗങ്ങളുടെ വിശ്വാസജീവിതം പരിപോഷിപ്പിക്കുന്നതിനും ജീവാത്മകമാക്കുന്നതിനും കുടുംബങ്ങളുടെ നവീകരണം സാധ്യമാക്കുന്നതിനും സഹായകമായ വചനപ്രഘോഷണം ആരാധനക്രമം, മതബോധനം, പ്രാര്‍ത്ഥനാശുശ്രൂഷകള്‍, ഭക്താനുഷ്ഠാനങ്ങള്‍, തിരുനാള്‍ ആഘോഷങ്ങള്‍, മറ്റു വിശുദ്ധീകരണ ശുശ്രൂഷകള്‍ എന്നിവ ചൈതന്യവത്താക്കുന്നതിനു പദ്ധതികള്‍ ആസൂത്രണം ചെയ്യുക; ആവശ്യമായ ബോധവല്ക്കരണം നല്കുക; ഇടവകാംഗങ്ങളുടെ പങ്കാളിത്തം വളര്‍ത്തുന്നതിനു നടപടികള്‍ സ്വീകരിക്കുക (ഉദാ: ബൈബിള്‍ കണ്‍വെന്‍ഷന്‍, മതബോധന പി.ടി.എ. രൂപീകരിക്കല്‍..)


    5. സമകാലിക പ്രശ്നങ്ങളെ വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ വിലയിരുത്തി പ്രതികരിക്കാനും വിശ്വാസത്തിനെതിരായ വെല്ലുവിളികളെ ചെറുക്കാനും അംഗങ്ങളെ പ്രാപ്തരാക്കുക. (ഉദാ: ബൈബിള്‍ സ്റ്റഡി ക്ലാസ്സുകൾ)


    6. ഇടവകാംഗങ്ങളോ കുടുംബങ്ങളോ വിശ്വാസപരമായോ ധാര്‍മ്മികമായോ തകര്‍ച്ചയിലേക്കു നീങ്ങാന്‍ ഇടയായാല്‍ അവരുടെ സമുദ്ധാരണത്തിനാവശ്യമായ നടപടികള്‍ കൈക്കൊള്ളുക (ഉദാ: ധ്യാനങ്ങള്‍, കൗണ്‍സലിങ്ങ് സൗകര്യങ്ങള്‍)


    7. സാമൂഹ്യ തിന്മകളുടെ സ്വാധീനങ്ങള്‍, അടിമത്തം ഇവയില്‍ നിന്നും സമൂഹാംഗങ്ങള്‍ക്കു പരിരക്ഷ നല്കുക, സാമൂഹ്യ തിന്മകള്‍ക്കെതിരായി പോരാടുന്ന പ്രസ്ഥാനങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുക (ഉദാ: മദ്യവിരുദ്ധ പ്രസ്ഥാനം, സ്ത്രീ സമത്വപ്രസ്ഥാനം)

    8. ഇടവക ജനങ്ങളുടെ ബുദ്ധിപരവും സാംസ്കാരികവും കലാപരവും കായികവുമായ കഴിവുകള്‍ വികസിപ്പിക്കുന്നതിനുവേണ്ട സംരംഭങ്ങള്‍ തനതായ രീതിയിലും ഇടവകാതിര്‍ത്തിയിലുള്ള ഇതരസ്ഥാപനങ്ങളുമായി സഹകരിച്ചും നടത്തുക. (ഉദാ: ലൈബ്രറി, വായനശാല, ട്യൂഷന്‍ സെന്‍ററുകള്‍, ചര്‍ച്ചാ ക്ലാസ്സുകള്‍, മതസൗഹാര്‍ദ്ദ സമ്മേളനങ്ങള്‍/കലാസമിതികള്‍, ക്ലബ്ബുകള്‍

      തെരഞ്ഞെടുപ്പുകള്‍: കുടുംബകൂട്ടായ്മകളെ നയിക്കുന്നതിനാവശ്യമായ നേതൃത്വത്തെ കണ്ടെത്തേണ്ടത് ക്രൈസ്തവ ചൈതന്യത്തിലാവണം. ക്രൈസ്തവ നേതൃത്വം ശുശ്രൂഷയാണെന്ന സത്യം, ആ നേതൃത്വത്തിനാവശ്യമായ സ്വഭാവഗുണങ്ങള്‍ ഇവയെക്കുറിച്ചു വേണ്ടത്ര അറിവു നല്കിയും പ്രാര്‍ത്ഥനാന്തരീക്ഷത്തിലും വേണം തെരെഞ്ഞെടുപ്പ് നടത്താന്‍. അഭിപ്രായസമന്വയത്തിലൂടെ നേതൃത്വത്തെ കണ്ടെത്തുകയാകും അഭികാമ്യം.

      ആള്‍ത്താര സംഘം

      ആള്‍ത്താരയിലെ ശുശ്രൂഷക്കായി ബഹു. വികാരിയച്ചന്‍ തെരെഞ്ഞെടുക്കുന്ന കുട്ടികളുടെ കൂട്ടായ്മയാണ് ആള്‍ത്താരസംഘം

       

      PART – II

      Section I

      ഇടവക കുടുംബകൂട്ടായ്മ

      1. പേര്

      ഈ കൂട്ടായ്മയുടെ (ഇടവക മദ്ധ്യസ്ഥന്‍റെ പേര്) പേര്……..പാരിഷ് ഫാമിലി ഫെല്ലോഷിപ്പ് (സ്ഥലപ്പേര്) ………..എന്നായിരിക്കും.

       

      1. വ്യാപ്തിയും ഓഫീസും

      ഈ കൂട്ടായ്മയുടെ പ്രവര്‍ത്തനം ……….. പള്ളി ഇടവകാതിര്‍ത്തിക്കുള്ളിലും അതിന്‍റെ കേന്ദ്ര ഓഫീസ് പള്ളിയോടനുബന്ധിച്ചുമായിരിക്കും.

      1. ലക്ഷ്യങ്ങള്‍

      1. ഇടവക ജനങ്ങളുടെ ഇടയില്‍ ആദിമ ക്രൈസ്തവസമൂഹചൈതന്യം പകര്‍ന്ന് ഇടവകയെ ഒരു പൊതുകുടുംബമാക്കി ഉയര്‍ത്തുക.

      2. ഇടവകയുടെ അജപാലനപരമായ പ്രവര്‍ത്തന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും ഇടയനായ വികാരിയച്ചനോട് ക്രിയാത്മകമായി സഹകരിക്കുക.

      3. ഒരു പ്രേഷിത സമൂഹം എന്ന നിലയില്‍ നാനാജാതിമതസ്ഥരായ ജനങ്ങളുമായി സൗഹൃദം പുലര്‍ത്തുകയും അവരിലേക്ക് സുവിശേഷചൈതന്യം പകരുകയും ചെയ്യുന്നതിനാവശ്യമായ പദ്ധതികള്‍ നടപ്പിലാക്കുക.

      4. സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ യേശുവിന്‍റെ സാക്ഷികളാകാനും സമൂഹത്തെ മൂല്യങ്ങള്‍കൊണ്ടു നവീകരിക്കുവാനും കഴിയുംവിധം നേതൃത്വം ഏറ്റെടുക്കുന്നതിന് ഇടവകാംഗങ്ങളെ പ്രാപ്തരാക്കുക.

      5. ഇടവകാംഗങ്ങളുടെ ആത്മീയവും വിശ്വാസപരവും, സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും വിദ്യാഭ്യാസപരവും ആയ അഭ്യുന്നതിക്കായി പ്രവര്‍ത്തിക്കുക.

       

      PART – II

      Section I

      ഇടവക കുടുംബകൂട്ടായ്മ

      1. പേര്

      ഈ കൂട്ടായ്മയുടെ (ഇടവക മദ്ധ്യസ്ഥന്‍റെ പേര്) പേര്……….പാരിഷ് ഫാമിലി ഫെല്ലോഷിപ്പ് (സ്ഥലപ്പേര്) ………….എന്നായിരിക്കും.

       

      1. വ്യാപ്തിയും ഓഫീസും

      ഈ കൂട്ടായ്മയുടെ പ്രവര്‍ത്തനം ………. പള്ളി ഇടവകാതിര്‍ത്തിക്കുള്ളിലും അതിന്‍റെ കേന്ദ്ര ഓഫീസ് പള്ളിയോടനുബന്ധിച്ചുമായിരിക്കും.

      1. ലക്ഷ്യങ്ങള്‍

      1. ഇടവക ജനങ്ങളുടെ ഇടയില്‍ ആദിമ ക്രൈസ്തവസമൂഹചൈതന്യം പകര്‍ന്ന് ഇടവകയെ ഒരു പൊതുകുടുംബമാക്കി ഉയര്‍ത്തുക.

      2. ഇടവകയുടെ അജപാലനപരമായ പ്രവര്‍ത്തന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും ഇടയനായ വികാരിയച്ചനോട് ക്രിയാത്മകമായി സഹകരിക്കുക.

      3. ഒരു പ്രേഷിത സമൂഹം എന്ന നിലയില്‍ നാനാജാതിമതസ്ഥരായ ജനങ്ങളുമായി സൗഹൃദം പുലര്‍ത്തുകയും അവരിലേക്ക് സുവിശേഷചൈതന്യം പകരുകയും ചെയ്യുന്നതിനാവശ്യമായ പദ്ധതികള്‍ നടപ്പിലാക്കുക.


      4. സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ യേശുവിന്‍റെ സാക്ഷികളാകാനും സമൂഹത്തെ മൂല്യങ്ങള്‍കൊണ്ടു നവീകരിക്കുവാനും കഴിയുംവിധം നേതൃത്വം ഏറ്റെടുക്കുന്നതിന് ഇടവകാംഗങ്ങളെ പ്രാപ്തരാക്കുക.

      5. ഇടവകാംഗങ്ങളുടെ ആത്മീയവും വിശ്വാസപരവും, സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും വിദ്യാഭ്യാസപരവും ആയ അഭ്യുന്നതിക്കായി പ്രവര്‍ത്തിക്കുക.

      1. പ്രവര്‍ത്തനം

      1. ഇടവകാതിര്‍ത്തിക്കുള്ളില്‍പ്പെടുന്ന എല്ലാ കത്തോലിക്കാ കുടുംബങ്ങളുമായി നിരന്തരമായ സമ്പര്‍ക്കം പുലര്‍ത്തി കൂട്ടായ്മ ബോധം ജനിപ്പിക്കുകയും ഇടവക കൂട്ടായ്മയിലേക്കു നയിക്കുകയും ചെയ്യുക.

      2. ഇടവക ആത്മസ്ഥിതി പുസ്തകത്തില്‍ പേര് ചേര്‍ത്ത് അംഗങ്ങളാകാത്ത, അര്‍ഹരായവരെ, അതിനായി പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുക; ഇടവകയിലെ കുടുംബങ്ങളുടെ കൂട്ടായ്മ വളര്‍ത്തുന്ന വേദികളില്‍ സദാ പങ്കു ചേരുന്നതിന് പ്രചോദനം പകരുക; (ഉദാ: ഞായറാഴ്ച കുര്‍ബാനകള്‍, കുടുംബയൂണിറ്റ് സമ്മേളനങ്ങള്‍, പള്ളിയോഗം) ഇവയെല്ലാം വഴി ഇടവകാംഗങ്ങള്‍ക്കിടയില്‍ പരസ്പര ധാരണയും ഐക്യവും കൂട്ടായ പ്രവര്‍ത്തനവും ഉറപ്പുവരുത്തുക.

      3. ഇടവകാംഗങ്ങളെക്കുറിച്ച് സ്ഥിതിവിവരങ്ങള്‍ ശേഖരിക്കുക; ഇടവക, അതിരൂപത, സാര്‍വ്വത്രികസഭ ഇവയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുള്ള പൊതുവിവരങ്ങള്‍ എല്ലാവരേയും അറിയിക്കുക (ഉദാ:പാരിഷ് ബുള്ളറ്റിന്‍ പ്രസിദ്ധീകരിച്ചെത്തിക്കുക; കത്തോലിക്കാ മാസികകള്‍ പ്രചരിപ്പിക്കുക.)

      4. ഇടവകാംഗങ്ങളുടെ വിശ്വാസജീവിതം പരിപോഷിപ്പിക്കുന്നതിനും ജീവാത്മകമാക്കുന്നതിനും കുടുംബങ്ങളുടെ നവീകരണം സാധ്യമാക്കുന്നതിനും സഹായകമായ വചനപ്രഘോഷണം ആരാധനക്രമം, മതബോധനം, പ്രാര്‍ത്ഥനാശുശ്രൂഷകള്‍, ഭക്താനുഷ്ഠാനങ്ങള്‍, തിരുനാള്‍ ആഘോഷങ്ങള്‍, മറ്റു വിശുദ്ധീകരണ ശുശ്രൂഷകള്‍ എന്നിവ ചൈതന്യവത്താക്കുന്നതിനു പദ്ധതികള്‍ ആസൂത്രണം ചെയ്യുക; ആവശ്യമായ ബോധവല്ക്കരണം നല്കുക; ഇടവകാംഗങ്ങളുടെ പങ്കാളിത്തം വളര്‍ത്തുന്നതിനു നടപടികള്‍ സ്വീകരിക്കുക (ഉദാ: ബൈബിള്‍ കണ്‍വെന്‍ഷന്‍, മതബോധന പി.ടി.എ. രൂപീകരിക്കല്‍..)

      5. സമകാലിക പ്രശ്നങ്ങളെ വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ വിലയിരുത്തി പ്രതികരിക്കാനും വിശ്വാസത്തിനെതിരായ വെല്ലുവിളികളെ ചെറുക്കാനും അംഗങ്ങളെ പ്രാപ്തരാക്കുക. (ഉദാ: ബൈബിള്‍ സ്റ്റഡി ക്ലാസ്സുകള്‍)

      6. ഇടവകാംഗങ്ങളോ കുടുംബങ്ങളോ വിശ്വാസപരമായോ ധാര്‍മ്മികമായോ തകര്‍ച്ചയിലേക്കു നീങ്ങാന്‍ ഇടയായാല്‍ അവരുടെ സമുദ്ധാരണത്തിനാവശ്യമായ നടപടികള്‍ കൈക്കൊള്ളുക (ഉദാ: ധ്യാനങ്ങള്‍, കൗണ്‍സലിങ്ങ് സൗകര്യങ്ങള്‍)

      7. സാമൂഹ്യ തിന്മകളുടെ സ്വാധീനങ്ങള്‍, അടിമത്തം ഇവയില്‍ നിന്നും സമൂഹാംഗങ്ങള്‍ക്കു പരിരക്ഷ നല്കുക, സാമൂഹ്യ തിന്മകള്‍ക്കെതിരായി പോരാടുന്ന പ്രസ്ഥാനങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുക (ഉദാ: മദ്യവിരുദ്ധ പ്രസ്ഥാനം, സ്ത്രീ സമത്വപ്രസ്ഥാനം)

        1. ഇടവകയിലെ യുവജനങ്ങള്‍ക്ക് തൊഴിലന്വേഷണ സൗകര്യങ്ങള്‍, തൊഴില്‍ പരിശീലനം എന്നിവ നല്കുന്നതിന് നേതൃത്വവും സഹായവും നല്കുക; അവരുടെ കര്‍മ്മശേഷി സമൂഹത്തിന്‍റെ നന്മയ്ക്കായി തിരിച്ചുവിടുന്നതിനു സഹായകരമായ ക്രിയാത്മകപദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുക. (ഉദാ: വര്‍ക്ക് ക്യാമ്പുകള്‍, സാമൂഹ്യപ്രവര്‍ത്തനങ്ങള്)

        2. ഇടവകാംഗങ്ങള്‍ക്ക് പെട്ടന്നുണ്ടാകുന്ന അത്യാവശ്യങ്ങളില്‍ പങ്കുചേര്‍ന്ന് സഹായിക്കുവാന്‍ തക്ക അടുപ്പവും ക്രൈസ്തവ ചൈതന്യവും വളര്‍ത്തിയെടുക്കാനും സംവിധാനക്രമങ്ങള്‍ക്കു രൂപം നല്കാനും നടപടികള്‍ സ്വീകരിക്കുക (ഉദാ: മരണാനന്തര സഹായനിധി, അത്യാഹിത സഹായനിധി)

        3. ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന അംഗീകൃത സാമൂഹിക സംഘടനകള്‍, ഭക്തസഖ്യങ്ങള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയുമായി സഹകരിച്ച് അവയുടെ ക്രിയാത്മകശക്തി ഇടവകയുടെ പൊതുനന്മയ്ക്കായി പ്രയോജനപ്പെടുത്തുക.

        4. ഇടവകയിലെ കുടുംബങ്ങള്‍ക്കു ഓരോ ഘട്ടത്തിലും നേരിടേണ്ടിവരുന്ന സാമ്പത്തികവും തൊഴില്‍പരവുമായ ബുദ്ധിമുട്ടുകളും ക്ലേശങ്ങളും പരിഹരിക്കാന്‍ വേണ്ട പദ്ധതികള്‍ ആവിഷ്കരിക്കുക (ഉദാ: ലഘു നിക്ഷേപ പദ്ധതി, വിവാഹ സഹായനിധി, ഭവന നിര്‍മ്മാണ പദ്ധതി, തൊഴില്‍ ദാന സംരംഭങ്ങള്‍, പരിശീലന കോഴ്സുകള്‍)

        5. സാമ്പത്തിക പരാധീനതകൊണ്ട് വിദ്യാഭ്യാസം നടത്തുവാന്‍ നിവൃത്തിയില്ലാത്തവര്‍ക്കായി വിദ്യാഭ്യാസ സഹായനിധി രൂപീകരിക്കുക, സ്കോളര്‍ഷിപ്പുകള്‍, ഗ്രാന്‍റുകള്‍, വായ്പകള്‍ എന്നിവയും പഠനോപകരണങ്ങളും നല്കുക: മറ്റു ഏജന്‍സികളില്‍ നിന്നു അവ സമ്പാദിക്കുന്നതിന് സഹായിക്കുക.
          .

        6. അതാതുകാലങ്ങളില്‍ ഗവണ്‍മെന്‍റു തലത്തിലോ പൊതുമേഖലകളിലോ ഉണ്ടാകുന്ന സഹകരണ പ്രസ്ഥാനങ്ങള്‍, വായ്പാസൗകര്യങ്ങള്‍, സ്വയംതൊഴില്‍ കണ്ടെത്തല്‍ സംവിധാനങ്ങള്‍ ഇവയെക്കുറിച്ചു സമയാസമയങ്ങളില്‍ അംഗങ്ങളെ ബോധവാന്മാരാക്കുക.

          ഇടവക ജനങ്ങളുടെ ബുദ്ധിപരവും സാംസ്കാരികവും കലാപരവും കായികവുമായ കഴിവുകള്‍ വികസിപ്പിക്കുന്നതിനുവേണ്ട സംരംഭങ്ങള്‍ തനതായ രീതിയിലും ഇടവകാതിര്‍ത്തിയിലുള്ള ഇതരസ്ഥാപനങ്ങളുമായി സഹകരിച്ചും നടത്തുക. (ഉദാ: ലൈബ്രറി, വായനശാല, ട്യൂഷന്‍ സെന്‍ററുകള്‍, ചര്‍ച്ചാ ക്ലാസ്സുകള്‍, മതസൗഹാര്‍ദ്ദ സമ്മേളനങ്ങള്‍/കലാസമിതികള്‍, ക്ലബ്ബുകള്‍)

        1. tcmKw, hmÀ²-Iyw, AwK-ssh-I-eyw, ssh[hyw XpS-§nb Imc-W-§-fm hnj-an-¡p¶ IpSpw-_-§sf klm-bn-¡pI; AhÀ¡p Kh¬saân \n¶p In«m-hp¶ B\p-Iq-ey-§Ä t\Sp-hm³ klm-bn-¡p-I.

        2. ലക്ഷ്യപ്രാപ്തിക്കു ആവശ്യകവും ഇടവകസമൂഹത്തിന്‍റെ വളര്‍ച്ചയ്ക്കു സഹായകڊവുമായ ഇതര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക.

        1. അംഗത്വം

        1. ഇടവകയിലെ എല്ലാ കുടുംബങ്ങളും ഈ കൂട്ടായ്മയില്‍ അംഗങ്ങളായിരിക്കും. കുടുംബ കൂട്ടായ്മകളെ സംബന്ധിച്ച് കുടുംബം എന്ന് വിവക്ഷിക്കുന്നത് ഇടവക പള്ളിയില്‍ സൂക്ഷിച്ചിട്ടുള്ള ആത്മസ്ഥിതി പുസ്തകത്തില്‍ കുടുംബമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതോ, പ്രത്യേക കുടുംബമായി രജിസ്റ്റര്‍ ചെയ്യാന്‍ അര്‍ഹതയുള്ളതോ ആയ വ്യക്തികളുടെ ഗണമാണ്.

        2. ഒരു കുടുംബം ഇടവക മാറിപ്പോകുമ്പോള്‍ അതോടെ ഈ കൂട്ടായ്മയിലുള്ള അംഗത്വവും ഔദ്യോഗികസ്ഥാനം ഉണ്ടെങ്കില്‍ അതും നഷ്ടപ്പെടുന്നതാണ്.

        3. 45 വയസുതികഞ്ഞ അവിവാഹിതര്‍ ഒരു കുടുംബനാഥനുള്ള അവകാശവും അധികാരവും ഉള്ള അംഗമായിരിക്കും.

        Section II

        കുടുംബ യൂണിറ്റുകള്‍

        1. കുടുംബയൂണിറ്റ് സ്ഥാപനം

        ഇടവകയിലെ 30 നും 60 നും ഇടയ്ക്കുവരുന്ന കുടുംബങ്ങളെ ഉള്‍ക്കൊള്ളിച്ച് സൗകര്യപ്രദമായ വാര്‍ഡുകളായി തിരിച്ച് അതിരുകള്‍ നിര്‍ണ്ണയിച്ച് ഓരോ യൂണിറ്റായി പ്രവര്‍ത്തനം തുടങ്ങാവുന്നതാണ്.. ഇടവകയിലെ മൊത്തം കുടുംബങ്ങളുടെ എണ്ണം അവ തമ്മിലുള്ള ദൂരം എന്നിവ പരിഗണിച്ച്, മേല്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന നമ്പറില്‍ മാറ്റം വരുത്തുവാന്‍ ഇടവക വികാരിയ്ക്ക് അവകാശം ഉണ്ടായിരിക്കും.

        1. പേര്

        ഓരോ കുടുംബയൂണിറ്റിനും ഒരു പ്രത്യേക പേര് ഉണ്ടായിരിക്കേണ്ടതാണ്. (ഏതെങ്കിലും വിശുദ്ധന്‍റെയോ വിശുദ്ധയുടേയോ പേരായിരിക്കും അഭികാമ്യം.)

        1. അംഗങ്ങള്‍

        1. യൂണിറ്റിന്‍റെ പ്രാദേശിക അതിരുകള്‍ക്കുള്ളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്കുമാത്രമായിരിക്കും ആ യൂണിറ്റിലെ അംഗമാകാന്‍ അര്‍ഹത.

        1. ഒരു യൂണിറ്റതിര്‍ത്തിയില്‍ നിന്നും മറ്റൊരു യൂണിറ്റതിര്‍ത്തിയിലേക്കു കുടുംബം താമസം മാറ്റുന്നതിനനുസരിച്ച് യൂണിറ്റിലെ അംഗത്വവും മാറ്റേണ്ടതാണ്. മേല്‍ പ്രകാരം അംഗത്വം മാറ്റുന്ന അംഗങ്ങള്‍ മുന്‍ യൂണിറ്റിലെ ഭാരവാഹികളാണെങ്കില്‍ പ്രസ്തുതസ്ഥാനം നഷ്ടപ്പെടുന്നതാണ്. എന്നാല്‍, കേന്ദ്ര ജനറല്‍ബോഡിയില്‍ അവര്‍ക്കു ഭാരവാഹിത്വം ഉണ്ടെങ്കില്‍ അതു നഷ്ടപ്പെടുന്നതല്ല. തല്സാഹചര്യത്തില്‍, പ്രസ്തുത യൂണിറ്റില്‍ നിന്നും ഒരു പ്രതിനിധിയെ കേന്ദ്ര ജനറല്‍ ബോഡിയിലേക്കു പുതുതായി തെരഞ്ഞെടുക്കേണ്ടതാണ്.
        1. പ്രവര്‍ത്തനം

        1. യൂണിറ്റതിര്‍ത്തിയില്‍പ്പെട്ട കുടുംബങ്ങളിലെ എല്ലാ അംഗങ്ങളുടെയും സമ്മേളനം മാസത്തിലൊരിക്കല്‍ കൂടുക, അജണ്ട നിശ്ചയിച്ച് സമ്മേളനം നടത്തുക, കേന്ദ്രതലത്തില്‍ നിന്നും വികാരിയച്ചനില്‍നിന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പദ്ധതികള്‍ രൂപീകരിച്ചു നടപ്പിലാക്കുക, വചനം പഠിക്കാനും വചനത്തിനനുസരിച്ച് പ്രവര്‍ത്തന പദ്ധതികള്‍ നടപ്പിലാക്കാനും സഹായിക്കുക, അംഗങ്ങളുടെ കഴിവുകള്‍ വളര്‍ത്താന്‍ അവസരം ഒരുക്കുക, കൂട്ടായ്മ വളര്‍ത്തുന്നതിനു സഹായിക്കുന്ന കാര്യങ്ങള്‍ സമ്മേളന സമയത്തും പുറത്തും ഒരുക്കുക, ഭവന സന്ദര്‍ശനങ്ങളിലൂടെ അംഗങ്ങള്‍ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതിന് പ്രോത്സാഹനം നല്‍കുക, അംഗങ്ങള്‍ക്ക് പെട്ടന്നുണ്ടാകുന്ന ആവശ്യങ്ങളില്‍ സഹകരിച്ചു സഹായിക്കുക മുതലായവ യൂണിറ്റിന്‍റെ സാധാരണ പ്രവര്‍ത്തനങ്ങളില്‍പ്പെടുന്നു.

          1. ഓരോ യൂണിറ്റും പ്രത്യേക ഭാരവാഹികളെയും കമ്മിറ്റി മെംബേഴ്സിനേയും തെരെഞ്ഞെടുക്കേണ്ടതാണ്. യൂണിറ്റിന്‍റെതായ രജിസ്റ്ററുകളും റെക്കോര്‍ഡുകളും പ്രത്യേകം സൂക്ഷിക്കേണ്ടതാണ്.

          1. യൂണിറ്റുകള്‍ തനിച്ചോ മറ്റു യൂണിറ്റുകളുമായി സഹകരിച്ചോ പ്രവര്‍ത്തന പദ്ധതികള്‍ കേന്ദ്ര നിര്‍വ്വാഹക സമിതിയുടെ അനുമതിയോടെ നടപ്പാക്കാവുന്നതാണ്. എന്നാല്‍ സ്ഥിരസ്വഭാവമുള്ള എല്ലാ പ്രവര്‍ത്തന പദ്ധതികളും ജണ്ടുകളും കേന്ദ്രതലത്തില്‍ മാത്രമേ പാടുള്ളൂ. നിലവിലുള്ള പദ്ധതികള്‍ അടുത്തുവരുന്ന മൂന്നു വര്‍ഷത്തിനുള്ളില്‍ നിറുത്തലാക്കുന്നതിനോ കേന്ദ്രതലത്തിലേക്കു മാറ്റുന്നതിനോ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

          PART – III

          Section I

          കേന്ദ്ര തലം

          1. രക്ഷാധികാരി

          എറണാകുളം-അങ്കമാലി അതിരൂപതാ മെത്രാപ്പോലീത്ത, ഇടവക കുടുംബകൂട്ടായ്മകളുടെ രക്ഷാധികാരിയായിരിക്കും.

          1. സഹരക്ഷാധികാരി

          അതിരൂപതയുടെ വികാരി ജനറല്‍ സഹരക്ഷാധികാരിയായിരിക്കും.

          1. എക്സ്-ഒഫീഷ്യോ അംഗങ്ങള്‍
          1. ഇടവക വികാരി : ഇടവക വികാരി ഇടവക കുടുംബകൂട്ടായ്മയുടെ എക്സ്-ഒഫീഷ്യോ ചെയര്‍മാനായിരിക്കും.
          2. അസിസ്തേന്തി (മാര്‍) : ഇടവകയില്‍ അസിസ്തേന്തിമാരുണ്ടെങ്കില്‍ അവര്‍ ഇടവക കുടുംബ കൂട്ടായ്മയുടെ എക്സ് ഒഫീഷ്യോ ആനിമേറ്റര്‍മാരായിരിക്കും.

          1. tകേന്ദ്ര ജനറല്‍ ബോഡി- ഘടനയും അധികാരങ്ങളും ചുമതലകളും
          1. ചെയര്‍മാന്‍, ആനിമേറ്റര്‍ (മാര്‍) , കേന്ദ്ര നിര്‍വ്വാഹക സമിതി അംഗങ്ങള്‍, ഓരോ യൂണിറ്റില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റ്, വൈസ്പ്രസിഡന്‍റ്, സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി, ഖജാന്‍ജി എന്നീ ഭാരവാഹികള്‍, അതതു കാലത്തെ ഇടവക കൈക്കാരന്മാര്‍, ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബകൂട്ടായ്മകളില്‍ പങ്കുചേരുന്ന സന്യാസസമൂഹത്തിന്‍റേയും സന്യാസിനീ സമൂഹത്തിന്‍റേയും ഓരോ പ്രതിനിധികള്‍ എന്നിവരടങ്ങുന്നവരായിരിക്കും കേന്ദ്ര ജനറല്‍ ബോഡി..

          2. കൂട്ടായ്മയുടെ ലക്ഷ്യപ്രാപ്തിക്കനുസൃതമായ പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന്, ആവശ്യമെന്നുതോന്നുന്ന സന്ദര്‍ഭങ്ങളില്‍, ഇടവകയിലെ അംഗീകൃതസ്ഥാപനങ്ങളുടെയും സംഘടനകളുടെയും ഔദ്യോഗിക പ്രതിനിധികളെ കേന്ദ്ര ജനറല്‍ ബോഡി ആലോചനായോഗങ്ങളിലേക്ക്, ചെയര്‍മാന് ക്ഷണിക്കാവുന്നതാണ്. എന്നാല്‍, തീരുമാനങ്ങള്‍ എടുക്കുന്നതില്‍ വോട്ടുചെയ്യാന്‍ അവര്‍ക്കു അവകാശം ഉണ്ടായിരിക്കയില്ല.

          3. കേന്ദ്ര ജനറല്‍ ബോഡി ആറുമാസത്തിലൊരിക്കലെങ്കിലും കൂടേണ്ടാതണ്.

          4. കൂട്ടായ്മയുടെ വാര്‍ഷിക കണക്കുകളും വാര്‍ഷിക റിപ്പോര്‍ട്ടുകളും പാസ്സാക്കുക, ഓഡിറ്ററെ നിശ്ചയിക്കുക, കേന്ദ്ര നിര്‍വ്വാഹക സമിതിയെ തെരെഞ്ഞെടുക്കുക, യൂണിറ്റുകള്‍ തമ്മിലോ യൂണിറ്റുകള്‍ക്കകത്ത് അംഗങ്ങള്‍ തമ്മിലോ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക, പൊതു പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുക എന്നീ അധികാരങ്ങള്‍ കേന്ദ്ര ജനറല്‍ബോഡിയുടേതായിരിക്കും.

          1. കേന്ദ്ര നിര്‍വ്വാഹക സമിതി-

          ഘടനയും അധികാരങ്ങളും ചുമതലകളും:

          1. ഇടവക കുടുംബകൂട്ടായ്മയുടെ ചെയര്‍മാന്‍ കേന്ദ്ര നിര്‍വ്വാഹക സമിതിയുടെ ചെയര്‍മാനായിരിക്കും. ചെയര്‍മാന്‍, ആനിമേറ്റര്‍ എന്നിവരും കേന്ദ്ര ജനറല്‍ ബോഡിയില്‍ നിന്നും തെരെഞ്ഞെടുക്കുന്ന വൈസ് ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി, ജനറല്‍ ട്രഷറര്‍ കൂടാതെ പ്രാതിനിധ്യം ലഭിക്കാത്ത യൂണിറ്റുകളില്‍നിന്നു തെരെഞ്ഞെടുക്കപ്പെടുന്ന ഓരോ കമ്മിറ്റി അംഗം എന്നിവരും അടങ്ങിയതായിരിക്കും കേന്ദ്ര നിര്‍വാവഹക സമിതി.

          2. കേന്ദ്ര നിര്‍വാഹക സമിതിയോഗം മൂന്നു മാസത്തിലൊരിക്കലെങ്കിലും സമ്മേളിക്കേണ്ടതാണ്.

          3. യൂണിറ്റുകളുടെ അഭിപ്രായം ആരാഞ്ഞു യൂണിറ്റുകളുടെ അതിര്‍ത്തി ക്ലിപ്തപ്പെടുത്തുക, പുന:നിര്‍ണ്ണയം ചെയ്യുക, ജനറല്‍ ബോഡിയുടെ തീരുമാനങ്ങള്‍ നടപ്പിലാക്കുക, പുതിയ യൂണിറ്റുകള്‍ ആരംഭിക്കുക മുതലായ കാര്യങ്ങള്‍ കേന്ദ്ര നിര്‍വാഹക സമിതിയുടെ അധികാരപരിധിയില്‍പ്പെടുന്നു.

          1. കേന്ദ്ര ഭാരവാഹികള്‍- അധികാരങ്ങളും ചുമതലകളും:

          1. അംഗങ്ങളുടെയും ഇടവകാതിര്‍ത്തിക്കുള്ളിലെ മറ്റുള്ളവരുടെയും അധ്യാത്മികവും ലൗകികവുമായ പുരോഗതിയ്ക്കും ഉത്തേജനത്തിനും ഉതകുന്ന പരിപാടികള്‍ ആസൂത്രണം ചെയ്യുക.

          2. കൂട്ടായ്മ ഏറ്റെടുക്കുന്ന എല്ലാ പരിപാടികളുടെയും ആസൂത്രണത്തില്‍ ജീവിത മൂല്യങ്ങള്‍ പരിരക്ഷിക്കപ്പെടാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കുക.

          3. കേന്ദ്ര നിര്‍വാഹക സമിതിയുടെ ധനവിനിയോഗത്തില്‍ ഉത്തരവാദിത്വം വഹിക്കുകയും പണം തന്‍റെയും ജനറല്‍ ട്രഷററുടേയും ജോയിന്‍റ് അക്കൗണ്ടില്‍ നിക്ഷേപിച്ച് ബാങ്കിടപാടുകള്‍ നടത്തുകയും ചെയ്യുക.

          4. യൂണിറ്റ് പ്രവര്‍ത്തനങ്ങളെ സജീവമാക്കാനും നിര്‍ജ്ജീവമായിപ്പോകുന്ന യൂണിറ്റുകളെ പുനരുജ്ജീവിപ്പിക്കാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുക.

          5. കേന്ദ്ര ജനറല്‍ ബോഡിയുടെയും കേന്ദ്ര നിര്‍വാഹക സമിതിയുടെയും അവയുടെ കമ്മിറ്റികളുടെയും യോഗങ്ങളില്‍ അധ്യക്ഷം വഹിക്കുക; നടപടികള്‍ യഥാവിധി നടത്തുക.

          6. കേന്ദ്ര സമിതിയുടെയും, യൂണിറ്റുകളുടേയും സര്‍വതോന്മുഖമായ ഉയര്‍ച്ചയ്ക്കും കാര്യക്ഷമമായ നടത്തിപ്പിനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കുക.


          7. യോഗങ്ങള്‍ വിളിച്ചുകൂട്ടുന്നതിലും റിക്കാര്‍ഡുകളും രേഖകളും സൂക്ഷിക്കുന്നതിലും ജനറല്‍ സെക്രട്ടറി, ജനറല്‍ ട്രഷറര്‍ എന്നിവര്‍ക്കുവേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കുക.

          8. കേന്ദ്ര ജനറല്‍ ബോഡിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്ന കാര്യത്തില്‍ നിഷ്കര്‍ഷിക്കുക; ചെയര്‍മാന്‍ എന്ന നിലയില്‍ ആവശ്യമായ ഇതര പ്രവര്‍ത്തനങ്ങള്‍ ചെയ്യുക.

          1. വൈസ്-ചെയര്‍മാന്‍

          ചെയര്‍മാനെ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുക; അദ്ദേഹത്തിന്‍റെ അസാന്നിദ്ധ്യത്തില്‍ അദ്ദേഹത്തിന്‍റെ ചുമതലകള്‍ ഏറ്റെടുത്തു നടത്തുക. യൂണിറ്റുകളുടെ കാര്യക്ഷമമായ നടത്തിപ്പിലും സര്‍വതോന്മുഖമായ വളര്‍ച്ചയിലും ശ്രദ്ധപതിക്കുക, അവയുടെ സമ്മേളനങ്ങളില്‍ പങ്കെടുക്കുക.

          1. ജനറല്‍ സെക്രട്ടറി

          1. കാലാകാലങ്ങളില്‍ ജനറല്‍ ബോഡി, നിര്‍വാഹക സമിതി തുടങ്ങിയ യോഗങ്ങള്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ എന്നിവരോടാലോചിച്ചുകൊണ്ടു നിയമപ്രകാരം നോട്ടീസ് നല്കി വിളിച്ചുകൂട്ടുക.

          2. പ്രതിമാസ റിപ്പോര്‍ട്ടുകള്‍, വാര്‍ഷിക റിപ്പോര്‍ട്ടുകള്‍, അതാതു സമയങ്ങളില്‍ വേണ്ടതായ ഇതര റിപ്പോര്‍ട്ടുകള്‍, മിനിറ്റ്സ് ഇവ എഴുതി അവതരിപ്പിക്കുക, ആവശ്യമായ മറ്റെല്ലാ റിക്കാര്‍ഡുകളും ഫയലുകളും സൂക്ഷിക്കുക.

          3. കൂട്ടായ്മ സംബന്ധമായ എല്ലാ എഴുത്തുകുത്തുകളും നടത്തുക.

          4. ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ആവശ്യമായ മറ്റു ചുമതലകള്‍ നിര്‍വഹിക്കുക.

          1. ജോയിന്‍റ് സെക്രട്ടറി

          ജനറല്‍ സെക്രട്ടറിയെ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുകയും അദ്ദേഹത്തിന്‍റെ അസാന്നിദ്ധ്യത്തില്‍ അദ്ദേഹത്തിന്‍റെ ചുമതലകള്‍ നിര്‍വ്വഹിക്കുകയും ചെയ്യുക.

          1. ജനറല്‍ ട്രഷറര്‍

          1. കൂട്ടായ്മയുടെ ധനപരമായ എല്ലാ ചുമതലകളും കേന്ദ്ര നിര്‍വാഹക സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ക്കു വിധേയമായി നിര്‍വഹിക്കുക.

          2. നാള്‍വഴി, പേരേട്, രസീതുകള്‍, വൗച്ചറുകള്‍, കൗണ്ടര്‍ ഫോയിലുകള്‍, രജിസ്റ്ററുകള്‍, ബാങ്ക് പാസ് ബുക്കുകള്‍ തുടങ്ങിയവ സൂക്ഷിക്കുക.

          3. വാര്‍ഷിക വരവുചെലവു കണക്ക്, ബാലന്‍സ് ഷീറ്റ്, കാലാകാലങ്ങളില്‍ ആവശ്യമായ ഇതര സ്റ്റേറ്റുമെന്‍റുകള്‍ മുതലായവ തയ്യാറാക്കുക.

          4. കൂട്ടായ്മയുടെ ഫണ്ട് ചെയര്‍മാന്‍റെയും തന്‍റെയും സംയുക്ത അക്കൗണ്ടില്‍ നിക്ഷേപിച്ച് ബാങ്കിടപാടുകള്‍ നടത്തുക.

          5. ജനറല്‍ ട്രഷറര്‍ എന്ന നിലയില്‍ ആവശ്യമായ മറ്റു എല്ലാ ചുമതലകളും നിര്‍വ്വഹിക്കുക.

          iv) ആനിമേറ്റര്‍

          1. ഇടവകയില്‍ അസിസ്തേന്തി (മാര്‍) ഉണ്ടെങ്കില്‍ അദ്ദേഹം (അവര്‍) കുടുംബകൂട്ടായ്മയുടെ എക്സ് ഒഫീഷ്യോ ആനിമേറ്റര്‍ (മാര്‍) ആയിരിക്കും. അസിസ്തേന്തി ഇല്ലാത്തിടത്ത് ബഹു. സിസ്റ്റേഴ്സ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍, ചെയര്‍മാന്‍ നിര്‍ദ്ദേശിക്കുന്ന ഒരു സിസ്റ്ററായിരിക്കും ആനിമേറ്റര്‍. അവരും ഇല്ലെങ്കില്‍ ഒരല്മായനെ ആനിമേറ്ററായി ചെയര്‍മാന്‍ നിയോഗിക്കേണ്ടതാണ്..

          1. ചെയര്‍മാന്‍റെ നിര്‍ദ്ദേശം അനുസരിച്ച് കൂട്ടായ്മ സംബന്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക, ചെയര്‍മാന്‍റെ ചുമതലകള്‍ നിര്‍വ്വഹിക്കാന്‍ അദ്ദേഹത്തെ സഹായിക്കുക, യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങളെ പരിപോഷിപ്പിക്കാനും ഏകോപിപ്പിക്കാനും വേണ്ടതെല്ലാം ചെയ്യുക, കുടുംബകൂട്ടായ്മകള്‍ക്കു ആവശ്യമായ ചൈതന്യം, ജീവന്‍, ഉണര്‍വ്വ് പ്രോത്സാഹനം ഇവ നല്കുക തുടങ്ങിവയാണ് ആനിമേറ്ററുടെ ചുമതല.

          Section II

          യൂണിറ്റ് തലം

          1. എക്സ്-ഒഫീഷ്യോ അംഗങ്ങള്‍

          ഇടവക കുടുംബ കൂട്ടായ്മയുടെ ചെയര്‍മാന്‍ ആനിമേറ്റര്‍ എന്നിവര്‍ യൂണിറ്റുതലത്തില്‍ ഔദ്യോഗിക അംഗങ്ങളായിരിക്കും.

           

          1. യൂണിറ്റ് യോഗം:

          ഒരു യൂണിറ്റിലുള്ള എല്ലാ കുടുംബങ്ങളിലേയും എല്ലാ അംഗങ്ങളും പങ്കെടുക്കാന്‍ അര്‍ഹതയുള്ളതാണ് യൂണിറ്റ് യോഗം. സാധിക്കുന്നിടത്തോളം എല്ലാം കുടുംബാംഗങ്ങളും ഇതില്‍ പങ്കെടുക്കണം. മാസത്തിലൊരിക്കലെങ്കിലും പ്രസ്തുതയോഗം സമ്മേളിക്കേണ്ടതാണ്. കേന്ദ്ര ജനറല്‍ബോഡിക്കുള്ള എല്ലാ അധികാരങ്ങളും യൂണിറ്റു തലത്തില്‍ പ്രസക്തമായിടത്തോളം യൂണിറ്റ് യോഗത്തിനായിരിക്കും.

          1. യൂണിറ്റ്തല തെരഞ്ഞെടുപ്പ് യോഗം (യൂണിറ്റ് ഇലക്ടറേറ്റെ)


          ഒരു യൂണിറ്റിലുള്ള കുടുംബങ്ങളിലെ 21 വയസ്സു പൂര്‍ത്തിയാക്കിയ എല്ലാ അംഗങ്ങളും പങ്കെടുക്കാന്‍ അര്‍ഹരായുള്ള യോഗമാണ് യൂണിറ്റ്തല തെരെഞ്ഞെടുപ്പ് യോഗം (യൂണിറ്റിലെ ഭാരവാഹികളെ തെരെഞ്ഞെടുക്കുന്നത് ഈ യോഗമാണ്), എന്നാല്‍, ഇടവക പ്രതിനിധി സംഘത്തിലേക്കു അംഗങ്ങളെ യൂണിറ്റില്‍ നിന്നും തെരെഞ്ഞെടുക്കുമ്പോള്‍, പള്ളിയോഗ നിയമാവലിയില്‍ പറയുന്ന നിബന്ധനകള്‍ക്കുനുസരിച്ചായിരിക്കണം തെരെഞ്ഞെടുക്കേണ്ടത്.

          1. യൂണിറ്റ് നിര്‍വ്വാഹക സമിതി: ഘടനയും ചുമതലകളും

          അധികാരങ്ങളും

          1. യൂണിറ്റ് പ്രസിഡന്‍റ്, വൈസ് – പ്രസിഡന്‍റ്, സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി, ട്രഷറര്‍ എന്നീ ഔഗ്യോഗിക ഭാരവാഹികളും രണ്ട് കമ്മിറ്റിയംഗങ്ങളും യൂണിറ്റില്‍ നിന്നുള്ള ഇടവക പ്രതിനിധിയോഗത്തിലെ അംഗവും ചേര്‍ന്നതായിരിക്കും യൂണിറ്റ് നിര്‍വ്വാഹക സമിതി..


          2. യൂണിറ്റ് നിര്‍വ്വാഹക സമിതിക്ക്, കേന്ദ്ര നിര്‍വ്വാഹക സമിതിക്കുള്ള എല്ലാ അധികാരങ്ങളും ചുമതലകളും യൂണിറ്റ് തലത്തില്‍ പ്രസക്തമായിടത്തോളം ഉണ്ടായിരിക്കുന്നതാണ്.

          3. യൂണിറ്റ് നിര്‍വ്വാഹക സമിതിയോഗം എല്ലാ മാസവും യൂണിറ്റ് യോഗങ്ങള്‍ക്കു രണ്ടു ദിവസം മുമ്പെങ്കിലും കൂടേണ്ടതാണ്.


          1. അധികാരങ്ങളും
            യൂണിറ്റ് നിര്‍വ്വാഹക സമിതി: ഘടനയും ചുമതലകളും

          യൂണിറ്റ് പ്രസിഡന്‍റ്, വൈസ് – പ്രസിഡന്‍റ്, സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി, ട്രഷറര്‍ എന്നീ ഔഗ്യോഗിക ഭാരവാഹികളും രണ്ട് കമ്മിറ്റിയംഗങ്ങളും യൂണിറ്റില്‍ നിന്നുള്ള ഇടവക പ്രതിനിധിയോഗത്തിലെ അംഗവും ചേര്‍ന്നതായിരിക്കും യൂണിറ്റ് നിര്‍വ്വാഹക സമിതി.

          1. പ്രസിഡന്‍റ്

          യൂണിറ്റ് യോഗത്തില്‍ നടക്കുന്ന ശ്രദ്ധേയമായ ചര്‍ച്ചകളും യൂണിറ്റിന്‍റെ ആവ ശ്യങ്ങളും കേന്ദ്രത്തില്‍ അറിയിക്കുക. കേന്ദ്രത്തില്‍ നിന്നു പ്രത്യേക അറിയി പ്പുകള്‍ യൂണിറ്റില്‍ പ്രാവര്‍ത്തികമാക്കാന്‍ നേതൃത്വം നല്കുക.

          1. സെക്രട്ടറി

          പ്രതിമാസ റിപ്പോര്‍ട്ടുകളും വാര്‍ഷിക റിപ്പോര്‍ട്ടുകളും കേന്ദ്രം നിര്‍ദ്ദേശിക്കുന്ന ഇതര റിപ്പോര്‍ട്ടുകളും റിക്കാര്‍ഡുകളും വിവരങ്ങളും യഥാസമയങ്ങളില്‍ തയ്യാ റാക്കി കേന്ദ്രത്തില്‍നിന്നു കിട്ടുന്ന റിപ്പോര്‍ട്ടുകളും നിര്‍ദ്ദേശങ്ങളും മറ്റും നിര്‍വാഹക സമിതിയേയും ജനറല്‍ ബോഡിയേയും യഥാസമയം അറിയി ക്കേണ്ടതും യൂണിറ്റംഗങ്ങള്‍ക്ക് അവയെക്കുറിച്ചു വ്യക്തമായ അറിവും നല്കേണ്ടതും സര്‍ക്കുലറുകളും ബുള്ളറ്റിനുകളും മറ്റും തക്ക സമയത്ത് അംഗ ങ്ങള്‍ക്ക് എത്തിച്ചു കൊടുക്കാന്‍ ക്രമീകരണങ്ങള്‍ നടത്തേണ്ടതുണ്ട്.

          1. സെക്രട്ടറി

          പ്രതിമാസകണക്കുകളും കേന്ദ്രത്തിലെത്തിക്കേണ്ട വിഹിതമുണ്ടെങ്കില്‍ അതും പ്രതിമാസയോഗം കഴിഞ്ഞ് ഒരാഴ്ച്ചയ്ക്കുള്ളിലും വാര്‍ഷിക കണക്കുകളും ബാലന്‍സ് ഷീറ്റും പ്രവര്‍ത്തന വര്‍ഷം കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളിലും കേന്ദ്രത്തിലെത്തിക്കേണ്ടതാണ്.

          PART IV

          1. സേവന കാലാവധി

          1. കേന്ദ്രത്തിലെയും യൂണിറ്റുകളിലെയും ഭാരവാഹികളുടെ സേവന കാലാവധി രണ്ട് പ്രവര്‍ത്തന വര്‍ഷമായിരിക്കും. കാലാവധിയ്ക്കു മുമ്പുണ്ടാകുന്ന താല്കാലിക ഒഴിവുകളിലേയ്ക്ക് ആളെ നിയമിക്കാന്‍ അതതു നിര്‍വാഹകസമിതിക്ക് അധികാരമുണ്ടായിരിക്കുന്നതാണ്. കാലാവധി കഴിഞ്ഞിട്ടും,തെരെഞ്ഞെടുപ്പു നടക്കാതെപോയാല്‍ നിലവിലുള്ള ഭാരവാഹികള്‍ പുതിയ ഭാരവാഹികള്‍ ചാര്‍ജ്ജെടുക്കുന്നതുവരെ തുടരേണ്ടതാണ്. എന്നാല്‍, കാലാവധി കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കാത്ത പക്ഷം അങ്ങനെയുള്ള യൂണിറ്റുകളുടെയോ കേന്ദ്രത്തിന്‍റെയോ ജനറല്‍ബോഡിയോഗം നേരിട്ടു വിളിച്ചുകൂട്ടി ഭാരവാഹികളെ തെരെഞ്ഞെടുക്കുന്നതിനുള്ള അധികാരം ചെയര്‍മാനുണ്ടായിരിക്കുന്നതാണ്.

          2. തക്ക കാരണവും മുന്നറിയിപ്പും കൂടാതെ തുടര്‍ച്ചയായി മൂന്നു പ്രാവശ്യം കേന്ദ്രത്തിലേയോ യൂണിറ്റുകളിലേയോ നിര്‍വാഹക സമിതിയോഗങ്ങളില്‍ ഭാരവാഹികള്‍ സബന്ധിക്കാതിരുന്നാല്‍ അതതു നിര്‍വാഹക സമിതിയ്ക്കുള്ള അവരുടെ അംഗത്വം അതിനാല്‍ത്തന്നെ നഷ്ടപ്പെടുന്നതാണ്. അപ്രകാരമോ മറ്റേതെങ്കിലും കാരണങ്ങളാലോ ഒഴിവു വരുന്ന സ്ഥാനത്തേക്കു പുതിയ അംഗങ്ങളെ നിയമിക്കാന്‍ അതാത് നിര്‍വാഹക സമിതിയ്ക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.

          1. പ്രവര്‍ത്തന വര്‍ഷം

          ഓരോ ഇടവക കുടുംബകൂട്ടായ്മയുടെയും പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച് പ്രവര്‍ത്തന വര്‍ഷം എന്നുമുതല്‍ എന്നുവരെ എന്നു നിര്‍ണ്ണയിക്കാനുള്ള അവകാശം കേന്ദ്ര ജനറല്‍ ബോഡിയ്ക്കായിരിക്കും. കഴിവതും സാമ്പത്തിക വര്‍ഷംതന്നെ (ഏപ്രില്‍ 1- മാര്‍ച്ച് 31) പ്രവര്‍ത്തന വര്‍ഷമായി സ്വീകരിക്കുന്നതായിരിക്കും അഭികാമ്യം.

          1. വാര്‍ഷികയോഗങ്ങളും ഫെസ്റ്റിവെലുകളും

          1. യൂണിറ്റുതലം: പ്രവര്‍ത്തന വര്‍ഷം അവസാനിക്കുന്ന മാസാവസാനത്തിനുമുമ്പു യൂണിറ്റുകളുടെ വാര്‍ഷിക യോഗം ചേരേണ്ടതും കണക്കുകള്‍ പാസ്സാക്കേണ്ടതും വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ അംഗീകരിക്കേണ്ടതുമാണ്. പ്രസ്തുത വാര്‍ഷികയോഗത്തോടൊപ്പം ഒന്നിടവിട്ട വര്‍ഷങ്ങളില്‍ യൂണിറ്റ് ഫെസ്റ്റിവലും നടത്തേണ്ടതാണ്.

          ii) കേന്ദ്രതലം: പ്രവര്‍ത്തന വര്‍ഷാവസാനത്തിനു മുമ്പോ പ്രവര്‍ത്തന വര്‍ഷം കഴിഞ്ഞ് ഒരു മാസത്തിനുള്ളിലോ കേന്ദ്രവാര്‍ഷിക യോഗം ചേര്‍ന്നു കേന്ദ്ര വാര്‍ഷിക കണക്കുകള്‍ പാസ്സാക്കേണ്ടതും വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ അംഗീക രിക്കേണ്ടതുമാണ്. ഒന്നിടവിട്ട വര്‍ഷങ്ങളില്‍ കേന്ദ്ര വാര്‍ഷികത്തോടൊപ്പം പാരീഷ് ഫെസ്റ്റിവലും നടത്തേണ്ടതാണ്.

          1. തെരെഞ്ഞെടുപ്പ്

          1. ഓരോ സമിതിയിലേക്കുമുള്ള തെരെഞ്ഞെടുപ്പ് യഥാസമയം അതിനായി വിളിച്ചുകൂട്ടുന്ന യോഗത്തില്‍ വച്ച് പ്രാര്‍ത്ഥനാന്തരീക്ഷത്തിലും ക്രൈസ്തവ ചൈതന്യڊത്തിലും അഭിപ്രായ സമന്വയത്തോടെയോ യുക്തമെന്നു തോന്നുന്ന മറ്റു മാര്‍ഗ്ഗങ്ങളിലൂടെയോ നടത്തേണ്ടതാണ്.ചെയര്‍മാനോ, ചെയര്‍മാന്‍ രേഖാമൂലം നിയമിക്കുന്നയാളോ, പ്രിസൈഡിംഗ് ഓഫീസറായി വര്‍ത്തിക്കും.

          2. തെരെഞ്ഞെടുക്കപ്പെടുന്നവര്‍ മാതൃകാപരമായ ക്രൈസ്തവ ജീവിതം നയിക്കുന്നവരായിരിക്കേണ്ടതാണ്.

          3. തെരെഞ്ഞെടുപ്പ് ആവശ്യമായി വരുന്ന വര്‍ഷങ്ങളില്‍ യൂണിറ്റ് ഭാരവാഹികളുടെ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തന വര്‍ഷത്തിന്‍റെ അവസാന മാസാവസാനത്തിനു മുമ്പും കേന്ദ്ര ഭാരവാഹികളുടെ തെരെഞ്ഞെടുപ്പു പ്രവര്‍ത്തന വര്‍ഷത്തിന്‍റെ അവസാന മാസത്തിലും നടത്തേണ്ടതാണ്.

          4. ഇടവക കുടുംബകൂട്ടായ്മയുടെ വൈസ് ചെയര്‍മാന്‍, കുടുംബ യൂണിറ്റ് പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങളിലേക്കു തെരെഞ്ഞെടുക്കപ്പെടുന്നവര്‍ വിവാഹിതരായിരിക്കേണ്ടതാണ്. ഭാരവാഹികളെ തെരെഞ്ഞെടുക്കുന്നതില്‍ സ്ത്രീകളുടെ പങ്കാളിത്തവും ഉറപ്പുവരുത്തേണ്ടതാണ്..

          5. ഇടവക കുടുംബകൂട്ടായ്മയുടെ വൈസ് ചെയര്‍മാന്‍, കുടുംബ യൂണിറ്റ് പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങളിലേക്കു തെരെഞ്ഞെടുക്കപ്പെടുന്നവര്‍ വിവാഹിതരായിരിക്കേണ്ടതാണ്. ഭാരവാഹികളെ തെരെഞ്ഞെടുക്കുന്നതില്‍ സ്ത്രീകളുടെ പങ്കാളിത്തവും ഉറപ്പുവരുത്തേണ്ടതാണ്.

          1. കൂട്ടായ്മയുടെ ഫണ്ട്

          1. ഓരോ യൂണിറ്റും മാസയോഗങ്ങളില്‍ രഹസ്യസംഭാവന സ്വീകരിക്കേണ്ടതാണ്. എല്ലാ അംഗങ്ങളും താന്താങ്ങളുടെ സാമ്പത്തിക സ്ഥിതിയനുസരിച്ചു യൂണിറ്റിന്‍റേയും കേന്ദ്ര നിര്‍വാഹക സമിതിയുടേയും പ്രവര്‍ത്തനങ്ങള്‍ക്കായി ഉദാരമായി സംഭാവന ചെയ്യണം.

          2. കൂട്ടായ്മ സമ്മേളനത്തില്‍ ലഭിക്കുന്ന രഹസ്യ പരിവിന്‍റെ 25% തുക കേന്ദ്ര നിര്‍വാഹക സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രത്തില്‍ ഏല്പിക്കേണ്ടതാണ്..

          3. ഓരോ യൂണിറ്റിലും നടത്തേണ്ടിവരുന്ന പ്രത്യേക കാര്യങ്ങള്‍ക്കാവശ്യമായ തുക അതാതു സന്ദര്‍ഭങ്ങളില്‍ സംഭാവന വഴിയോ മറ്റംഗീകൃത മാര്‍ഗങ്ങള്‍ വഴിയോ ശേഖരിക്കേണ്ടതാകുന്നു.

          4. കേന്ദ്ര നിര്‍വാഹക സമിതി തീരുമാനിക്കുന്നതും അംഗീകരിക്കുന്നതുമായ ഇതര മാര്‍ഗ്ഗങ്ങളിലൂടെയും ആവശ്യമായ ഫണ്ടു ശേഖരിക്കാവുന്നതാണ്.

          1. ധനനിയോഗം

          മേല്‍പ്രകാരം യൂണിറ്റുകളില്‍ ശേഖരിക്കുന്ന സംഖ്യ അതാതു യൂണിറ്റുകളുടെ പ്രസിഡന്‍റ്, ട്രഷറര്‍ എന്നിവരുടെ ജോയിന്‍റ് അക്കൗണ്ടില്‍ അതതു നിര്‍വാഹക സമിതി നിശ്ചയിക്കുന്ന ബാങ്കില്‍ നിക്ഷേപിക്കേണ്ടതാണ്. കേന്ദ്രത്തിലെയും യൂണിറ്റുകളിലെയും ചെലവുകള്‍ അതതു നിര്‍വാഹക സമിതിയുടെ തീരുമാനമനുസരിച്ച് നടത്തേണ്ടതാണ്.

          1. യോഗനടപടികള്‍

          1. നോട്ടീസ്: സാധാരണഗതിയില്‍ അടുത്ത യോഗത്തിന്‍റെ തീയതി, സ്ഥലം, സമയം തുടങ്ങിയവ തലേ യോഗത്തില്‍ത്തന്നെ തീരുമാനിച്ചു ബന്ധപ്പെട്ടവരെ അറിയിച്ചിരിക്കണം. അതു സാധിക്കാതെ വരുന്ന സന്ദര്‍ഭങ്ങളില്‍ കേന്ദ്ര ജന റല്‍ ബോഡിക്കു ഏഴു ദിവസം മുമ്പും കേന്ദ്ര നിര്‍വാഹക സമിതിക്കു മൂന്നു ദിവസം മുമ്പും നോട്ടീസ് നല്കണം. അടിയന്തിര സന്ദര്‍ഭങ്ങളില്‍ ഒരു ദിവ സത്തെ നോട്ടീസ് നല്‍കിക്കൊണ്ടും യോഗം വിളിച്ചു കൂട്ടാവുന്നതാണ്. യൂണിറ്റു യോഗങ്ങളില്‍ ചെയര്‍മാനും മറ്റു കേന്ദ്ര ഭാരവാഹികള്‍ക്കും സംബ ന്ധിക്കുവാന്‍ സൗകര്യം കിട്ടത്തക്ക നിലയില്‍ അറിയിപ്പു കേന്ദ്രത്തിലും എത്തിക്കേണ്ടതാണ്.

          1. കോറം: ഹാജരാകേണ്ട അംഗങ്ങളുടെ നാലില്‍ ഒന്ന് ആയിരിക്കും യൂണി റ്റിലും കേന്ദ്രത്തിലും നടക്കുന്ന എല്ലാ ബിസിനസ്സ് യോഗങ്ങളുടെയും കോറം. ഏതെങ്കിലും യോഗം കോറം തികയാതെ പിരിച്ചുവിടാന്‍ ഇടയായാല്‍ പ്രസ്തുത യോഗം തൊട്ടടുത്ത ആഴ്ചയില്‍ അതേ ദിവസം അതേ സമയത്ത് അതേ സ്ഥലത്തു കൂടുന്നതും കോറം പരിശോധിക്കാതെ മുന്‍യോഗത്തിന്‍റെ അജണ്ട അനുസരിച്ചു നടപടികള്‍ നടത്തുന്നതുമാണ്

          1. അജണ്ട:­: യൂണിറ്റു യോഗങ്ങള്‍ക്ക് ഐക്യരൂപ്യം ഉണ്ടാകുന്നതിനും യോഗനടപ ടികള്‍ ഫലപ്രദമായി നടക്കുന്നതിനും പൊതുവായ ഒരു അജണ്ട ഉണ്ടായിരി ക്കേണ്ടതാണ്.

          1. തര്‍ക്ക പരിഹാരം

          ഇടവക കുടുംബകൂട്ടായ്മകളുടെ തര്‍ക്ക വിഷയങ്ങളില്‍ തീരുമാനം കല്പിക്കേണ്ടത് ചെയര്‍മാനായിരിക്കും. അവിടെ പരിഹരിക്കപ്പെടാനാവാത്ത കാര്യങ്ങളില്‍, ബന്ധപ്പെട്ട കക്ഷികളെ ശ്രവിച്ച്, രക്ഷാധികാരി നിശ്ചയിക്കുന്ന തിരുമാനം അന്തിമമായിരിക്കും.

          1. ഭേദഗതി

          നിയമാവലിയില്‍ ഭേദഗതി വരുത്താനുള്ള അധികാരം അതിരൂപതാദ്ധ്യക്ഷനു മാത്രമായിരിക്കും.

          1. പ്രാബല്യ

          1998 ജൂലൈ 15-ാം തീയതി എറണാകുളം അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ വര്‍ക്കി വിതയത്തില്‍ നല്കിയ കല്പനപ്രകാരം 1998 ആഗസ്റ്റ് 15-ാം തീയതി മുതല്‍ ഈ നിയമാവലി എറണാകുളം-അങ്കമാലി അതിരൂപതയില്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നു.

          കുടുംബയൂണിറ്റ് യോഗം അജണ്ട

          ((ഒരു മാതൃക))

          1. പ്രാരംഭ ഭാഗം

          ഈശ്വരപ്രാര്‍ത്ഥന

          സ്വാഗതം : (കുടുംബനാഥന്‍) കുടുംബാംഗം)

          റിപ്പോര്‍ട്ട് : (സെക്രട്ടറി)

          കണക്കുവായന : (ട്രഷറര്‍)

           

          1. വചന ശുശ്രൂഷ

          ബൈബിള്‍ പ്രതിഷ്ഠ

          പ്രാര്‍ത്ഥന

          ബൈബിള്‍ പാരായണം

          വചനം പങ്കുവെയ്ക്കല്‍

          നിശബ്ദമായ പങ്കുവെയ്ക്കല്‍

          സന്ദേശ ക്രോഡീകരണം

          പ്രവര്‍ത്തന പദ്ധതി

          കാറോസൂസ

          സമാപന പ്രാര്‍ത്ഥനാഗാനം

          1. ചര്‍ച്ചകള്‍

          വിലയിരുത്തല്‍

          നിര്‍ദ്ദേശങ്ങള്‍ : ചെയര്‍മാന്‍/പ്രസിഡന്‍റ്)

          അറിയിപ്പുകള്‍ : സെക്രട്ടറി/പ്രസിഡന്‍റ്

          പൊതുചര്‍ച്ചകള്‍

          രഹസ്യപിരിവ്

          അടുത്ത സമ്മേളനം

          1. k സമാപന ശുശ്രൂഷകള്‍

          അനുമോദനങ്ങള്‍/ആശംസകള്‍

          കലാപരിപാടികള്‍

          സ്നേഹവിരുന്ന്

          കൃതജ്ഞത : (കമ്മിറ്റി അംഗം)

          സമാപന പ്രാര്‍ത്ഥന/ഗാനം

          Foot Notes

          1. ഈശ്വരപ്രാര്‍ത്ഥന:നിശ്ചയിക്കപ്പെട്ട വ്യക്തി/ഗ്രൂപ്പ് ഒരുങ്ങിവന്ന് അവതരിപ്പിക്കുന്നതാകാം, അല്ലെങ്കില്‍ സമൂഹം എല്ലാവരും ചേര്‍ന്ന് പാടുന്നതാകാം.

          1. ബൈബിള്‍ പ്രതിഷ്ഠ: സമ്മേളന വേദിയുടെ പ്രധാന ഭാഗത്ത് തിരി, പൂക്കള്‍ എന്നിവ വച്ച് മനോഹരമായി അലങ്കരിച്ച മേശയില്‍ ചെയര്‍മാന്‍/ പ്രസിഡന്‍റ്/ആനിമേറ്റര്‍ സമ്പൂര്‍ണ്ണ ബൈബിള്‍ തുറന്നുവയ്ക്കുന്നു. തുടര്‍ന്ന് തിരികള്‍ കത്തിക്കുന്നു. പ്രതിഷ്ഠയ്ക്കായി സമ്പൂര്‍ണ്ണ ബൈബിള്‍തന്നെ ഉപയോഗിക്കു ന്നതാണ് ഉചിതം.

          1. പ്രാര്‍ത്ഥന:15 മിനിറ്റ് വരെ ആകാം. 10 മിനിറ്റില്‍ കുറയുകയുമരുത്. ദൈവ സ്തുതിപ്പുകള്‍, കുടുംബ കൂട്ടായ്മയിലെ അംഗങ്ങള്‍ക്കു ലഭിച്ച നന്മയ്ക്കായി നന്ദി, അവരുടെ ആവശ്യങ്ങളുടെ സമര്‍പ്പണം, രോഗികള്‍ക്കായി പ്രാര്‍ത്ഥന, ബൈബിള്‍ വായനയ്ക്കു ഒരുമായ പ്രാര്‍ത്ഥന, ഗാനം ഇവ ഈ ഭാഗത്ത് ആകാം.

          1. ബൈബിള്‍ പാരായണം: വേദഭാഗം മുന്‍കൂട്ടി നിശ്ചയിച്ചിരിക്കണം. സാധിക്കു മെങ്കില്‍ ഏതുഭാഗമെന്ന്, വലിയ അക്ഷരത്തില്‍ ഒരു ബോര്‍ഡില്‍ എഴുതി എല്ലാവര്‍ക്കും കാണാവുന്ന ഭാഗത്ത് തൂക്കിയിടാം. വായിക്കേണ്ട ആളെ മുന്‍കൂട്ടി നിശ്ചയിച്ചിരിക്കണം. സമയമാകുമ്പോള്‍ വായിക്കേണ്ട ആള്‍ പ്രതി ഷ്ഠിക്കപ്പെട്ട ബൈബിള്‍ ഭക്തിപൂര്‍വ്വം എടുത്തു വായിക്കുന്നു. സ്ഫുടമായി ഉച്ചത്തില്‍ രണ്ടോ മൂന്നോ പ്രാവശ്യം വായിക്കണം..

          1. വചനം പങ്കുവെയ്ക്കല്‍: വായിച്ചുകേട്ട ഭാഗത്തുനിന്നും മനസ്സില്‍ പതിഞ്ഞ തിരുവചനങ്ങള്‍, അംഗങ്ങള്‍ ഉച്ചത്തില്‍ എടുത്തുപറയുന്നു. ഇത് വചനം കൂടു തല്‍ ഹൃദ്ദിസ്ഥമാക്കാന്‍ സഹായകമാകും.

          1. നിശബ്ദമായ പരിചിന്തനം: :വായിച്ചുകേട്ട തിരുവചനം ഓരോരുത്തര്‍ക്കും നല്‍കുന്ന സന്ദേശം എന്തെന്ന് ആന്തരികമായി ശ്രവിക്കാനുള്ള സമയമാണിത്.

          1. kസന്ദേശങ്ങള്‍ പങ്കുവെയ്ക്കല്‍: നിശബ്ദതയില്‍ സമയം ചിലവഴിച്ചപ്പോള്‍ ഓരോരുത്തര്‍ക്കും ലഭിച്ച വിചിന്തനങ്ങള്‍, സന്ദേശങ്ങള്‍ ഇവ സമൂഹത്തില്‍ പങ്കുവെയ്ക്കുന്നു. ഈ പങ്കുവെയ്ക്കലിന് വേണ്ടത്ര പ്രോത്സാഹനം ലീഡര്‍ നല്കണം.

          1. സന്ദേശ ക്രോഡീകരണം:അംഗങ്ങളില്‍ നിന്നും ലഭിച്ച സന്ദേശങ്ങള്‍ എല്ലാം ലീഡര്‍ ക്രോഡീകരിക്കുകയും ഒരു മുഖ്യസന്ദേശം, അല്പം വിശദീകരണ ത്തോടെ അംഗങ്ങള്‍ക്ക് നല്കുകയും ചെയ്യുന്നു.

          2. പ്രവര്‍ത്തന പദ്ധതി: വചന സന്ദേശം എന്തു പ്രവൃത്തി ചെയ്യാനാണ് ആവശ്യ പ്പെടുന്നത് എന്ന് ചര്‍ച്ച ചെയ്യുന്നു. അംഗങ്ങള്‍ പ്രവര്‍ത്തന പദ്ധതികള്‍ പങ്കു വെയ്ക്കുന്നു. അവയില്‍ നിന്ന് പ്രായോഗികമായ ഒരു പ്രവര്‍ത്തന പദ്ധതി എല്ലാവരും സമ്മതിച്ചു അംഗീകരിക്കുന്നു. ഈ പദ്ധതി ആര് (ഓരോ വ്യക്തി കള്‍, കുടുംബം ഒന്നിച്ച് കമ്മിറ്റിയംഗങ്ങള്‍) എപ്പോള്‍ (മാസത്തെ ഓരോ ദിവസവും, ഈ മാസത്തിനിടയില്‍ ഒരിക്കല്‍ മാത്രം, ഇന്നയിന്ന ദിവസങ്ങളില്‍, ഇത്ര ദിവസത്തിനകം) എങ്ങനെ (തനിയെ, അംഗങ്ങളുടെ സഹകരണത്തോ ടെ, പുറത്തുള്ളവരുടെ സഹകരണത്തോടെ) നടപ്പിലാക്കും എന്ന് വ്യക്തത യോടെ തീരുമാനം എടുക്കുന്നു

          .

          1. കറോസൂസ വചനപദ്ധതി നടപ്പിലാക്കാനുള്ള പ്രത്യേക അനുഗ്രഹങ്ങള്‍ക്കും കൂട്ടായ്മയില്‍ നിന്ന് മരിച്ചുപോയവര്‍ക്കും മീറ്റിംങ്ങ് നടക്കുന്ന കുടുംബ ത്തിലെ അംഗങ്ങള്‍ക്കും വേണ്ടി ഇവിടെ പ്രാര്‍ത്ഥിക്കുന്നു.

          1. വിലയിരുത്തല്‍:: മുന്‍മാസം നിശ്ചയിച്ച വചന പ്രവര്‍ത്തനപദ്ധതി എത്രമാത്രം നടപ്പിലാക്കി, നടപ്പിലാക്കിയതിന്‍റെ അനുഭവങ്ങള്‍, നടപ്പിലാക്കാന്‍ ഉണ്ടായ പ്രതിബന്ധങ്ങള്‍ ഇവ പങ്കുവെയ്ക്കുന്നു.

          1. അടുത്ത സമ്മേളനം : : അടുത്ത സമ്മേളനത്തിന്‍റെ സ്ഥലം, തീയതി, സമയം, പരിപാടികള്‍ നടത്തുന്നവരുടെ പേര് ഇവയൊക്കെ തീരുമാനിച്ച് വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്.

          1. അനുമോദനങ്ങള്‍:/ആംശംസകള്‍: ജന്മദിനം, വിവാഹവാര്‍ഷികം ഇവ ആഘോഷിക്കുന്ന അംഗങ്ങള്‍ക്കു ആശംസകള്‍ നല്കുന്നു. ഇതിലേയ്ക്കായി മൊത്തം അംഗങ്ങളുടെ ഈ വിധമുള്ള തീയതികള്‍ മാസപ്രകാരം ക്രമത്തില്‍ എഴുതി സൂക്ഷിക്കുന്നത് ആവശ്യമാണ്. കൂടാതെ നവദമ്പതികള്‍, പ്രത്യേക വിജയം വരിച്ചവര്‍, അവാര്‍ഡുനേടിയവര്‍, ഇവരെയൊക്കെ അഭിനന്ദിക്കാ നുള്ള അവസരമാണിത്.

          1. കലാപരിപാടികള്‍:കലാപരിപാടികളുടെ ഇനങ്ങള്‍ ക്രമത്തില്‍ എഴുതിയിരി ക്കും. അവതരിപ്പിക്കുന്നവരുടെ പേരുസഹിതം വേദിയിലേക്കു ക്ഷണിക്കണം. മുന്‍കൂട്ടി ഒരുങ്ങിവന്നിരിക്കുന്ന പരിപാടികള്‍ മാത്രമേ അവതരിപ്പിക്കാന്‍ അനു വദിക്കാവൂ. കുട്ടികള്‍ക്ക് അവതരണത്തിന് പ്രോത്സാഹന സമ്മാനങ്ങള്‍ നല്കു ന്നത് നല്ലതാണ്. റിപ്പോര്‍ട്ടില്‍, കലാപരിപാടികള്‍ അവതരിപ്പിച്ചവരുടെ പേരു കള്‍ ചേര്‍ക്കുന്നതും അഭികാമ്യമാണ്.

          പൊതുനിര്‍ദ്ദേശങ്ങള്‍

          1. അജണ്ടയിലെ ഇനങ്ങള്‍ കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യാം. അതേസമയം വചന ശുശ്രൂഷാദാനം നിര്‍ബന്ധമായും എല്ലാ മീറ്റിംഗുകളിലും ഉണ്ടാകണം. മീറ്റിംഗിന്‍റെ ഒഴിച്ചുകൂടാനാകാത്ത മറ്റു ഭാഗങ്ങള്‍ അറിയാമല്ലോ.

          2. അജണ്ട തയ്യാറാക്കുന്നതിനായി, മീറ്റംഗിന് രണ്ടോ മൂന്നോ ദിവസം മുമ്പ് കമ്മിറ്റി ചേരുന്ന കാര്യം നിര്‍ബന്ധമാക്കുക. കമ്മിറ്റിയില്‍ അംഗങ്ങള്‍ എല്ലാവരും മുടങ്ങാതെ പങ്കുചേരുക.

          3. കമ്മിറ്റി അംഗങ്ങള്‍ മീറ്റിംഗിനുമുമ്പ് കുടുംബങ്ങളെ സന്ദര്‍ശിച്ച് ഒരു ഓര്‍മ്മപ്പെടുത്തല്‍ നടത്തുക ഏറ്റവും അഭികാമ്യമാണ്. സാധിക്കുമെങ്കില്‍ അതു നിര്‍ബന്ധമാക്കുക. മീറ്റിംഗ് നടക്കുന്നിടത്തെ കുടുംബനാഥനും ചേര്‍ന്ന് ഒരു ക്ഷണനം നടത്തുന്നത് കൂടുതല്‍ സ്വീകാര്യമാണ്.


          4. മീറ്റിംങ്ങിന് അഞ്ചോ പത്തോ മിനിറ്റ് മുമ്പ് അംഗങ്ങള്‍ വന്ന് പരസ്പരം കുശലാനേവേഷണങ്ങള്‍ നടത്തുന്നത് കൂട്ടായ്മ വര്‍ദ്ധിപ്പിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. ഇക്കാര്യം യൂണിറ്റംഗങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കേണ്ടതാണ്.

          5. വീട്ടിലേക്കുവരുന്ന അംഗങ്ങളെ കുടുംബാംഗങ്ങളും കമ്മിറ്റി അംഗങ്ങളും ചേര്‍ന്നുസ്വീകരിക്കുന്നതും ഇരിപ്പിടങ്ങളില്‍ എത്തിക്കുന്നതുമൊക്കെ അഭികാമ്യമാണ്.

          6. ഇരിപ്പിടങ്ങള്‍ ആവശ്യമായി വരുന്നിടത്തോളം മുന്‍കൂട്ടി സജ്ജമാക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ ഉറപ്പുവരുത്തണം

          7. അജണ്ടയിലെ ഇനങ്ങള്‍ നടത്താനുള്ളവരെ ഒന്നുകൂടി മുന്‍കൂട്ടി ഓര്‍മ്മപ്പെടുത്തുകയും അവര്‍ ഒരുങ്ങി വരുന്നതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

          8. മീറ്റിംഗ് കൃത്യസമയത്തുതന്നെ തുടങ്ങുക.

          9. സമ്മേളനം രണ്ടു പ്രത്യേകഭാഗങ്ങളായി നടത്താം. വചന ശുശ്രൂഷ ആദ്യഭാഗവും മറ്റ് ഇനങ്ങള്‍ രണ്ടാം ഭാഗവും ആയി നടത്താവുന്നതാണ്.